Entertainment News

മോഹന്‍ ലാലുമായി സ്വപ്‌ന ചിത്രം ബാക്കിയാക്കി ഐവി ശശി യാത്രയായി

Tue, Oct 24, 2017

Arabianewspaper 6502
മോഹന്‍ ലാലുമായി സ്വപ്‌ന ചിത്രം ബാക്കിയാക്കി ഐവി ശശി യാത്രയായി

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ ലാലുമൊന്നിച്ച് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള പദ്ധതി അവശേഷിച്ചാണ് മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഐവി ശശി യാത്രയായത്.


ഐഎഎസ് ഉദ്യോഗസ്ഥരായ പ്രശാന്ത് നായരും അമ്പാടി ചേര്‍ന്നൊരുക്കുന്ന കഥയാണ് ലാലിന്റെ ചിത്രത്തിന് ആധാരം. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു.


മമ്മൂട്ടിയുമായി ചേര്‍ന്ന് ബിഗ് ബഡ്ജറ്റ് ചിത്രവും ഐവിശശിയുടെ പദ്ധതിയില്‍ ഉണ്ടായിരുന്നു. ടി ദാമോദരന്റെ മകള്‍ ദീദി ദാമേദരന്‍ തിരക്കഥ എഴുതിയ ചിത്രമാണ് ഇത്.


ദേവാസുരം എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലാലുമായുള്ള ഹിറ്റ് എന്ന രീതിയിലാണ് പുതിയ ചിത്രം. മോഹന്‍ലാലുമായി 2000 ല്‍ പുറത്തിറക്കിയ ശ്രദ്ധ എന്ന ചിത്രമാണ് ഏറ്റവും അവസാനത്തേത് പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചിരുന്നത്.


മോഹന്‍ ലാലിന്റേയും മമ്മൂട്ടിയുടേയും ഡേറ്റുകള്‍ ലഭ്യമാകുന്നത് അനുസരിച്ച് 2018 അവസാനത്തോടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശശി പദ്ധതിയിട്ടത്.


വേള്ളത്തൂവല്‍, സിംഫണി എന്ന്ി ചിത്രങ്ങള്‍ ജനപ്രിയമാകാത്തതിന്റെ ദുഖം ഉള്ളില്‍ ഒളിപ്പിച്ച ഐവിശശി മികച്ച ചിത്രം അണിയൊച്ചുരുക്കി അരങ്ങ് ഒഴിയണമെന്നാണ് മനസില്‍ ആഗ്രഹിച്ചിരുന്നത്. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐവി ശിയുടെ അവസാന ചിത്രം.


 

Tags : IV Sasi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ