General News

സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം

Thu, Mar 29, 2018

Arabianewspaper 34895
സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം

പുതിയ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് വീസ അപേക്ഷകള്‍ സ്വീകരിക്കുന്ന ഇന്ത്യന്‍ ഏജന്‍സിയായ ബിഎല്‍എസ് അറിയിച്ചു.


ആശയക്കുഴപ്പങ്ങളും തെറ്റായ വാര്‍ത്തകളും ഉണ്ടായതിനെ തുടര്‍ന്ന് ഉപയോക്താവ് ചോദിച്ച ചോദ്യത്തിന് മറുപടിയായി
യുഎഇ താമസ കുടിയേറ്റ വകുപ്പ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തത വരുത്തിയിട്ടുണ്ട്


പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് എല്ലാ പുതിയ തൊഴില്‍ വീസ അപേക്ഷകര്‍ക്കും നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്നു തന്നെ മറ്റൊരു തൊ്വഴിലിലേക്ക് മാറുന്നവര്‍ കോണ്‍സുലേറ്റില്‍ തന്നെ ചെന്ന് അപേക്ഷ സമര്‍പ്പിച്ചാല്‍ സാധാരണ ഗതിയില്‍ കോണ്‍സുലേറ്റില്‍ നിന്നും തന്നെ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കും.


തടസങ്ങള്‍ ഉണ്ടെങ്കില്‍ ഇത് നാട്ടിലെ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ച് കൊടുത്ത് ക്ലിയറന്‍സ് വാങ്ങിയെടുക്കാന്‍ കുറഞ്ഞത് 20 ദിവസമെങ്കിലും എടുക്കുമെന്നും കോണ്‍സുലേറ്റ് പറഞ്ഞു.


എന്നാല്‍, നാട്ടില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് 500 രൂപ ഫീസ് അടച്ചാല്‍ ഈ സര്‍ട്ടിഫിക്കേറ്റ് ലഭിക്കുമെങ്കിലും ഇത് ആഭ്യന്തര മന്ത്രാലയവും യുഎഇയുടെ തിരുവനന്തപുരത്തെ കോണ്‍സുലാര്‍ സര്‍വ്വീസ് സെന്ററും അറ്റസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്.


ഇതിനായി പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെ ചില ഇടനിലക്കാര്‍ വാങ്ങിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സര്‍ട്ടിഫിക്കേറ്റ് യുഎഇയിലെത്തിയ ശേഷവും അറ്റസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്.


കഴിഞ്ഞ ദിവസം പുതിയ തൊഴില്‍ വീസയ്ക്ക് അപേക്ഷ നല്‍കിയവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെ സമര്‍പ്പിച്ചുവെങ്കിലും അപേക്ഷ നിരസിച്ചു.


അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ പിസിസി സമര്‍പ്പിക്കുന്നതിനുള്ള കോളം ഇല്ലായിരുന്നതിനാല്‍ പലരും ഇത് ഇനി ആവശ്യമില്ലെന്ന് ധരിക്കുകയായിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറയുന്നു. പിസിസി യുള്‍പ്പടെ പുതിയ അപേക്ഷ സമര്‍പ്പിക്കാനാണ് അപേക്ഷ തിരസ്‌കരിച്ച് കൊണ്ടു ലഭിച്ച അറിയിപ്പില്‍ പരയുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ