Sports News

ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി

Tue, Nov 14, 2017

Arabianewspaper 141
ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി

2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാവാതെ ഇറ്റലി പുറത്ത്. ജയം അനിവാര്യമായ മത്സരത്തില്‍ സ്വീഡനോട് ഗോര്‍ രഹിത സമ നില വഴങ്ങിയതോടെയാണ് ഇറ്റലിയുടെ മുന്നില്‍ ലോകകപ്പ് വാതില്‍ കൊട്ടിയടച്ചത്. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇറ്റലി ഇല്ലാത്ത ലോക കപ്പ് അരങ്ങേറുന്നത്. ഇതിനു മുമ്പ് 1958 ലാണ് ലോകകപ്പില്‍ കളിക്കാതെ ഇറ്റലി നാണം കെട്ടത്.


രണ്ടു ഗോളിനെങ്കിലും സ്വീഡനെ പരാജയപ്പെടുത്തിയാല്‍ മാത്രം ലോകകപ്പ് എന്ന സാഹചര്യമായിരുന്നിട്ടും എതിരാളിയുടെ വല കുലുക്കാന്‍ മറന്ന ഇറ്റലി പുറത്തേക്കുള്ള വാതില്‍ തിരഞ്ഞെടുക്കുകയായിരുന്നു.


അക്രമിച്ച് കളിക്കാതെ സ്വീഡന്‍ പ്രതിരോധ വലയം തീര്‍ത്തത് ഇറ്റലിയെ കുഴക്കി. ഇറ്റലിയെ പുറത്താക്കിയ സ്വീഡന്‍ 2006 നു ശേഷം ഇതാദ്യാമായി ലോകകപ്പില്‍ എത്തുകയും ചെയ്തു.


ഇറ്റലിക്ക് ലോകകപ്പ് കളിക്കാനാകാത്തിനെ തുടര്‍ന്ന് പ്രമുഖ താരങ്ങളും കോച്ചും അരങ്ങൊഴിയുകയാണ്. ഇതിന്റെ ആദ്യ നടപടിയായി ഗോളി ജിയാന്‍ ലുജി ബഫണ്‍ രാജ്യാന്തര ഫുട്‌ബോളിനു വിടപറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ