Sports News

ഇറ്റാലിയന്‍ പ്രതിരോധ താരം ഡേവിഡ് അസ്റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

Mon, Mar 05, 2018

Arabianewspaper 15422
ഇറ്റാലിയന്‍ പ്രതിരോധ താരം ഡേവിഡ് അസ്റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഇറ്റാലിയന്‍ പ്രതിരോധ താരവും ഫ്‌ളോരന്‍സിയുടെ നായകനുമായ ഡേവിഡ് അസ്റ്റോറി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ . 31 വയസായിരുന്നു. ഇറ്റാലിയന്‍ സീരി എ യില്‍ യുഡിനെസെയുമായുള്ള മത്സരം കളിക്കാന്‍ എത്തിയതായിരുന്നു.


ഞായറാഴ്ച രാവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയ സ്തംഭനം സംഭവിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.


ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു, എസി മിലാന്റെ താരമായിരുന്നു അസ്റ്റോറി. കാഗിലാരി, റോമ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും അസ്റ്റോറി ബൂട്ടണിഞ്ഞിട്ടുണ്ട്. ഇറ്റാലിയന്‍ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2013 ലെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുറുഗ്വേയ്‌ക്കെതിരെ ഗോള്‍ നേടിയ അസ്റ്റോറി 14 തവണ ദേശീയ ടീമിനു വേണ്ടി കളിച്ചു,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ