OMG News

ആദായ നികുതി അടയ്ക്കാന്‍ പോയി കെട്ടിട നിര്‍മാണ തൊഴിലാളി പിടിയിലായി

Wed, Jan 31, 2018

Arabianewspaper 1390
ആദായ നികുതി അടയ്ക്കാന്‍ പോയി കെട്ടിട നിര്‍മാണ തൊഴിലാളി പിടിയിലായി

വരുമാന സ്രോതസ് കാണിക്കാനാകാതെ ആദായ നികുതി അടച്ച കെട്ടിട നിര്‍മാണ തൊഴിലാളി പോലീസ് പിടിയിലായി. പ്രതിവര്‍ഷം നാല്‍പതു ലക്ഷം രൂപ വരുമാനമുണ്ടെന്ന് ആദായ നികുതി റിട്ടേണില്‍ കാണിച്ച വ്യക്തിക്ക് പണത്തിന്റെ ഉറവിടം കാണിക്കാനായില്ല.


വരുമാനം കാണിക്കാതെ നികുതി അടച്ച ശേഷം ഇയാള്‍ പോയി. എന്നാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ ഇയാളുടെ കൈവശം 26 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുനു. ബംഗലൂരിലെ കോറ മംഗലയിലെ രാച്ചപ്പ ഗംഗ എന്നയാളാണ് പിടിയിലായത്.


ഇയാളുടെ സഹായി ശ്രീനിവാസിനെ പോലീസ് പിടികൂടി. സാഷു എന്ന മറ്റൊരു സഹായി ഓടി രക്ഷപ്പെട്ടു. കഞ്ചാവ് വില്‍പനയിലൂടെ കോടികളാണ് സമ്പാദിക്കുന്നതെങ്കിലും നഗരത്തില്‍ ആഡംബര ജീവിതം നയിച്ചിരുന്നില്ല. എന്നാല്‍, മൈസൂരടുത്ത് ചാമരാജ നഗറിലെ പുഷ്പപുര എന്ന ഗ്രാമത്തില്‍
 നാല്‍പതിനായിരം രൂപ വാടകയുള്ള വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ആഡംബര കാറും ഇയാള്‍ക്ക് നാട്ടിലുണ്ട്.


ഒരു മാസം 35 കിലോ കഞ്ചാവ് വിറ്റിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. കിലോക്ക് 35,000 രൂപയ്ക്കാണ് ഇത് വിറ്റിരുന്നത്. അതേസമയം, ബാങ്കിലും മറ്റും പണം സൂക്ഷിക്കുന്നത് ബുദ്ധിമുട്ടായാതോടെ കോര്‍പറേഷന്‍ കരാറുകാരനായി രജിസ്റ്റര്‍ ചെയ്ത ശേഷം ആദായ നികുതി അടയ്ക്കുകയായിരുന്നു. ടാക്‌സ് കണ്‍സള്‍ട്ടന്റാണ് ഈ ബുദ്ധി ഉപദേശിച്ചു നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.


ഇക്കാരണത്താല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥികളാണ് ഇയാളുടെ ഇരകള്‍.

Tags : IT returns 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ