General News

പി വി അന്‍വര്‍ എംഎംല്‍എയ്‌ക്കെതിരെ ആദായ നികുതി പരിശോധന

Sat, Nov 18, 2017

Arabianewspaper 6652
പി വി അന്‍വര്‍ എംഎംല്‍എയ്‌ക്കെതിരെ ആദായ നികുതി പരിശോധന

പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേന്ദ്ര ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷമായി അന്‍വര്‍ ആദായ നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം,.


വ്യവസായിയായ മുരുകേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴെല്ലാം സ്വത്തുക്കളുടെ വിവരങ്ങള്‍ അന്‍വര്‍ മറച്ചു വെച്ചുവെന്നാണ് പരാതി. രണ്ട് അമ്യൂസ്‌മെന്റ് പാര്‍ക്കുകളും നാലു വില്ല പ്രൊജക്ടുകളിലും ലഭിക്കുന്ന വരുമാനം ഒന്നും തന്നെ തിരഞ്ഞെടുപ്പു സമയത്ത് അന്‍വര്‍ നല്‍കിയിട്ടില്ലെന്നും ഭാര്യയുടെ സ്വത്ത് കണക്കാക്കിയപ്പോള്‍ രണ്ടാം ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ മറച്ചു വെച്ചുവെന്നും പരാതിയില്‍ പറയുന്നു.


ഇതിനെ തുടര്‍ന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് മുരുകേഷ് നരേന്ദ്രന്‍ പരാതി നല്‍കിയത്. നേരത്തെ, അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി ഇല്ലെന്നു കാണിച്ച് പരാതി നല്‍കിയതും മുരുകേഷ് തന്നെയാണ്.


പരാതിയെ തുടര്‍ന്ന് അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ