Technical News

ചന്ദ്രയാന്‍ -2 : ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്ക്

Tue, Feb 20, 2018

Arabianewspaper 2179
ചന്ദ്രയാന്‍ -2  : ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ ബഹിരാകാശത്തേക്ക്

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ സുവര്‍ണ നാഴികക്കല്ലായ ചന്ദ്രയാന്‍ രണ്ട് ഇനി ദിവസങ്ങള്‍ മാത്രം. 800 കോടി രൂപയുടെ പദ്ധതി വിജയിച്ചാല്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠ നേടും.


ചന്ദ്രന്റെ ഉപരിതലത്തില്‍ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡു ചെയ്യുന്ന ആദ്യ പേടകമെന്ന ബഹുമതിയാകും ചന്ദ്രയാനെ കാത്തിരിക്കുന്നത്. ഏ്ര്രപില്‍ മാസത്തില്‍ വിക്ഷേപത്തിനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആര്‍ഒ.


ജിഎസ്എല്‍വി എഫ് 10 റോക്കറ്റാകും ചാന്ദ്രവാഹനത്തെ ബഹിരാകശത്ത് എത്തിക്കു. ചാന്ദ്രയാന്‍ പേടകത്തെ ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണ പഥത്തില്‍ എത്തിച്ച ശേഷമാകും ലാന്‍ഡിംഗ് നടത്തുക.


ചാന്ദ്രയാന്‍ -1 2008 ഒക്ടോബറിലാണ് വിജയകരമായി വിക്ഷേപിച്ചത്,. ചന്ദ്രന് സമീപമെത്തിയ പേടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ചാന്ദ്രയാന്‍ 2


ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഉപരിതലത്തെ കുറിച്ച് പഠിക്കാനും ചാന്ദ്രയാന്‍ ഒന്ന് അവശേഷിപ്പി്ച്ചു വെച്ച പരീക്ഷണവും മറ്റും പുനരാരംഭിക്കാനുമാണ് ഈ ദൗത്യം.


ബഹിരാകാശ ദൗത്യത്തെക്കുറിച്ച് ക്രിസ്റ്റഫര്‍ നോലാന്‍ ഒരുക്കിയ സയന്റിഫിക് ഫിക്ഷന്‍ ചലച്ചിത്രം ഇന്റര്‍സ്റ്റെല്ലറിന്റെ നിര്‍മാണത്തേക്കാള്‍ ചെലവു കുറഞ്ഞതാണ് ചാന്ദ്രയാന്‍ -2 2014 ല്‍ നിര്‍മിച്ച ഹോളിവുഡ് ചലച്ചിത്രത്തിന്റെ നിര്‍മാണ ചെലവ് 1,062 കോടി രൂപയോളമായിരുന്നു.


വിക്ഷേപത്തിന് അറുപതു ദിവസം കഴിഞ്ഞാകും ചാന്ദ്രയാന്‍ ചാന്ദ്ര ഭ്രമണ പഥത്തില്‍ എത്തുക. തുടര്‍ന്ന് പേടകത്തില്‍ നിന്ന് പരീക്ഷണത്തിനായി ഇറങ്ങുന്ന ലാന്‍ഡര്‍ വേര്‍പെടുത്തും. ആറു ചക്രങ്ങളുള്ള റോളര്‍ ഇതിനോടൊപ്പം ചേര്‍ത്തു വെച്ചിരിക്കും.


ലാന്‍ഡിംഗിനു ശേഷം പരീക്ഷണങ്ങള്‍ നടത്തുക ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന റോളറായിരിക്കും. പതിനാലു ദിവസം സഞ്ചരിക്കാനുള്ള ഊര്‍ജ്ജമാണ് റോളറിലുള്ളത്. 200 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനും സാധിക്കും. ഭൂമിയെ ഒരു വട്ടം ചുറ്റുന്നതിനിടയില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറയുന്നത്.


തമിഴ്‌നാട് സ്വദേശിയായ കെ ശിവന്‍ ജനുവരിയിലാണ് ഐഎസ്ആര്‍ഒയുടെ നേതൃത്വം ഏറ്റെടുത്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ