Sports News

ഐഎസ്എല്‍ -ന്യുഇയര്‍ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Sun, Dec 31, 2017

Arabianewspaper 1949
ഐഎസ്എല്‍ -ന്യുഇയര്‍ പോരാട്ടത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പുതുവര്‍ഷ സന്ധ്യക്ക് ഹരം പകര്‍ന്ന് ഉജ്വല പോരാട്ടത്തിന് വേദിയൊരുങ്ങി. ബംഗലൂരു എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം ആരാധകരുടെ മുന്നില്‍ പോരാട്ടത്തിന് ഇറങ്ങും,


ഹാപ്പി ന്യു ഇയര്‍ സന്ദേശവുമായി പതിനായിരങ്ങള്‍ ഗാലറികളില്‍ നിറയുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിന് വാഗ്ദാനം നല്‍കാനില്ല.


ആറു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായുള്ളത്. നാലു ജയങ്ങള്‍ സ്വന്തമായുള്ള ബംഗലൂരിനെ പുതുവത്സര തലേന്ന് അട്ടിമറിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള പോക്ക് ബ്ലാസ്റ്റേഴ്‌സിന് അസാധ്യമാകും. ഉജ്വല ഫോമിലുള്ള വിനീതിലാണ് വിശ്വാസവും പ്രതീക്ഷയും പരിക്കിലുള്ള ബെര്‍ബറ്റോവ് കളിക്കില്ലെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ