Sports News

ഗോള്‍ വരള്‍ച്ചയുമായി രണ്ടാം മത്സരവും

Sun, Nov 19, 2017

Arabianewspaper 792
ഗോള്‍ വരള്‍ച്ചയുമായി  രണ്ടാം മത്സരവും

ഐഎസ്എല്‍ പുതിയ സീസണില്‍ രണ്ടാം മത്സരവും ഗോള്‍ വരള്‍ച്ചയില്‍ കളി വിരസമാക്കി. ആദ്യ മത്സരത്തില്‍ കൊല്‍ക്കൊത്തയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റമുട്ടിയപ്പോഴും ഗോള്‍ രഹിത സമനിലയയായിരുന്നു ഫലം.


ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ജംഷദ്പൂര്‍ എഫ്‌സി സമനില വഴങ്ങുകയായിരുന്നു.


നോര്‍ത്ത് ഈസ്റ്റിന്റെ വലകാത്തത് മലയാളി താരമായ രഹ്നേഷ് ആയിരുന്നു. മറ്റൊരു മലയാളി താരമായ അബ്ദുള്‍ ഹക്കും കളിച്ചത് പ്രതിരോധക്കാരനായിരുന്നു.


സൂപ്പര്‍ലീഗില്‍ അരങ്ങേറ്റ മത്സരത്തിന് എത്തിയ ജംഷദ്പൂര്‍ എഫ്‌സിയില്‍ അനസ് എടത്തൊടിക പ്രതിരോധ നിര കാത്ത് മലയാളി സാന്നിദ്ധ്യമറിയിച്ചു.


അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു ഇരു ടീമുകളുടേയും മത്സരം. നോര്‍ത്ത് ഈസ്റ്റിന്റെ ആധിപത്യമാണ് കളിയിലുടനീളം. കണ്ടത്. ജംഷദ്പൂര്‍ എഫ്‌സി ടീമെന്ന നിലയില്‍ സെറ്റായി വരുന്നതേയുള്ളു.


 

Tags : ISL 2017 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ