Sports News

ബ്ലാസേറ്റഴ്‌സിന് സമനില. രക്ഷകനായി വീനിത്

Sat, Dec 23, 2017

Arabianewspaper 1637
ബ്ലാസേറ്റഴ്‌സിന് സമനില. രക്ഷകനായി വീനിത്

ചെന്നൈയിന്‍ എഫ് സിയുടെ കൈകളില്‍ പിടഞ്ഞ് തോല്‍വിയുടെ പിടിയിലമര്‍ന്ന കേരള ബ്ലാസ്റ്റേഴിസിനെ സി കെ വീനീത് സമനിലയിലൂടെ രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിലെ അസാധാരണ നീക്കത്തിലൂടെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍വിയില്‍ നിന്ന് കരയകയറ്റിയത്.


89 ാം മിനിറ്റില്‍ വീണു കിട്ടിയ പെനാള്‍ട്ടിയിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചപ്പോഴാണ് വിനീതിന്റെ രക്ഷകന്റെ റോളിലുള്ള അവതാരം.


ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് കളിക്ക് ജീവന്‍ വെച്ചത്. കളി അവസാനിക്കാന്‍ നിമിഷം മാത്രമുള്ളപ്പോള്‍ സന്ദേശ് ജിങ്കനെതിരെ ഹാന്‍ഡ്‌ബോള്‍ വിധിച്ച് പെനാല്‍ട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. റെനെ മിഹൈലി ലക്ഷ്യത്തിലെത്തിച്ചു.


ഒരു ഗോള്‍ നേടി വിജയിച്ചുവെന്ന തരത്തില്‍ ഇഞ്ചുറി ടൈമില്‍ പന്ത് തട്ടിയ ചൈന്നെയിന്‍ എഫ് സിയെ വിനീത് സമര്‍ഥമായി കബളിപ്പിച്ചു വലതു വിങ്ങിലൂടെ പാഞ്ഞ ജിങ്കനെ തടയാന്‍ എതിരാളികള്‍ക്ക് ആയില്ല. സന്ദേശ് ജിങ്കന് നല്‍കിയ ക്രോസ് സമര്‍ഥമായി നെറ്റില്‍ എത്തിച്ച് വിനീത് ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

Tags : ISL 17 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ