Entertainment News

ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം

Mon, Mar 12, 2018

Arabianewspaper 17833
ദിലീപിന്റെ കഥയോ ഇര ?  ടീസറില്‍ ആ സംഭാഷണം

നടിയെ ആക്രമിച്ച കേസിലെ ആരോപണ വിധേയനായ ദിലീപിന്റെ തെളിവെടുപ്പ് ഇരയെന്ന ചിത്രത്തിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു? ഇര യുടെ ടീസറില്‍ ദിലീപ് സംഭവത്തിന്റെ പുനരാവിഷ്‌കരം ഉള്‍പ്പെടുന്ന രംഗങ്ങള്‍ എത്തിയതാണ് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നത്.


തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറോട് ദിലീപ് പറഞ്ഞ സംഭാഷണം എന്തിനാ ചേട്ടാ വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയുന്നത് -അതേ പോലെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തില്‍. എന്നാല്‍ നടി ആക്രമണത്തിന് പകരം മന്ത്രിയുടെ കൊലപാതകമെന്നാണ് വാര്‍ത്താ ചാനലില്‍ തലവാചകമായി കാണിക്കുന്നത്.


ചാനല്‍ അവതാരകനെ അനുകരിച്ചുള്ള ദൃശ്യങ്ങളും ടീസറിലുണ്ട്. കേരളത്തെ ഞെട്ടിച്ച സംഭവമാണെന്ന് ചിത്രീകരണത്തിനു മുമ്പെ വാര്‍ത്തകളുണ്ടായിരുന്നു.


മിയയാണ് പ്രധാന റോളില്‍, ലെന, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പി്കകുന്നു. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍, ദിലിപ് പറഞ്ഞ സംഭാഷണം പുനരാവിഷ്‌കരിച്ചിരിക്കുന്നത് ഗോകുല്‍ സുരേഷാണ്.


സൈജു എസ് എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലി മുരുകന്‍ ചിത്രം സംവിധാനം ചെയത് വൈശാഖും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 16 ന് ചിത്രം തീയ്യറ്ററുകളില്‍ എത്തും.

Tags : Ira movie 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ