Entertainment News

ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്നു ചിത്രങ്ങള്‍ക്ക് അനുമതി ഇല്ല.

Sun, Jun 11, 2017

Arabianewspaper 3570
ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്നു ചിത്രങ്ങള്‍ക്ക് അനുമതി ഇല്ല.
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി മേളയില്‍ മൂന്നു ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ വിലക്കാണ് ഉള്ളത്.

കാശ്മീര്‍, ജെഎന്‍യു, രോഹിത് വെമുല എന്നി വിഷയങ്ങള്‍ പ്രതിപാദിച്ചുള്ള ഡോക്യമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിക്കാത്തത്. രാജ്യത്ത് സംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു,

പത്താമത് അന്തര്‍ദേസീയ ഡോക്യമെന്ററി-ഹ്രസ്യ ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനാണ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ജൂണ്‍ പതിനാറു മുതല്‍ 20 വരെ തിരുവനന്തപുരത്താണ് ഡോക്യുമെന്റി മേള സംഘടിപ്പിക്കുന്നത്.

രോഹിത് വെമുലയെ കുറിച്ചുള്ള ബീയിംഗ് ഓഫ് ലൈറ്റനസ്, കശ്മീര്‍ വിഷയം ആസ്പദമാക്കിയുള്ള ഇന്‍ ദ ഫെഡ് ഓഫ് ഫാളന്‍ ചിനാര്‍, ജെഎന്‍യു സമരത്തെ കുറിച്ചുള്ള മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച് എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്കുള്ളത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ