General News

മതംമാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം, മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം -ഹൈക്കോടതി

Thu, Oct 19, 2017

Arabianewspaper 323
മതംമാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം,  -ഹൈക്കോടതി

സംസ്ഥാനത്തെ മതംമാറ്റ കേന്ദ്രങ്ങള്‍ അടുച്ചു പൂട്ടാനും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി. കണ്ണൂര്‍ സ്വദേശി ശ്രുതിയും അനീസ് മുഹമദ് എന്ന യുവാവുമായുള്ള പ്രണയ വിവാഹം സാധുകരിച്ച കോടതി ശ്രുതിയെ അനീസിനൊപ്പം അയയ്ക്കുകയും ചെയ്തു ഉത്തരവിട്ടു,.


പ്രണയ വിവാഹങ്ങളെ ലൗജിഹാദായി ചിത്രീകരിക്കരുതെന്നും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിര്‍ബന്ധിത മതമാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും കോടതി പറഞ്ഞു.


ലൗജിഹാദും ഘര്‍വാപസിയും എന്ന് ആരോപിച്ച് മിശ്ര വിവാഹങ്ങളെ തടയുന്ന ഏര്‍പ്പാടാണ് സംസ്ഥാനത്തു കാണുന്നത്. വിശുദ്ധമായ പ്രണയങ്ങളെ ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ കാണാരുതെന്നും കോടതി പറഞ്ഞു.


പ്രായപൂര്‍ത്തിയായ യുവതിക്ക് ഇഷ്ടമുള്ള പുരുഷനുമായി വിവാഹം കഴിക്കാം ഇതിന് നിയമ തടസമില്ല. ഇതിനെ ജാതിയും മതവും വേര്‍തിരിച്ച് ലൗജിഹാദെന്നും ഘര്‍വാപസിയെന്നും വിളിക്കരുത്.


മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഏതു മതവിഭാഗത്തിലെ സംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്നും കോടതി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ