General News

മിശ്ര വിവാഹങ്ങളെ ലൗ ജിഹാദ്, ഘര്‍വാപസി എന്നു വിളിക്കരുത് -ഹൈക്കോടതി

Tue, Oct 10, 2017

Arabianewspaper 421
മിശ്ര വിവാഹങ്ങളെ ലൗ ജിഹാദ്, ഘര്‍വാപസി എന്നു വിളിക്കരുത് -ഹൈക്കോടതി
മിശ്ര വിവാഹങ്ങളെ ലൗ ജിഹാദെന്നും ഘര്‍വാപസിയെന്നും വിളിക്കരുതെന്ന് ഹൈക്കോടതി. തൃപ്പൂണിത്തറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ മിശ്രവിവാഹതിരായവരെ കൗണ്‍സലിംഗിന്റെ മറവില്‍ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും കേന്ദ്രം തങ്ങളെ തടവിലാക്കിയെന്നും കാണിച്ച കണ്ണൂര്‍ സ്വദേശി ശ്രുതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരമാര്‍ശം,

ശ്രുതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും നല്‍കിയ പരാതിയില്‍ ഇതില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഇല്ലെന്ന് കോടതി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ശ്രുതിയെ ഭര്‍ത്താവ് ഹനീസിനൊപ്പം വിട്ടയച്ചു.

ഹനീസ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കി. ശ്രുതിയെ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് ഹനീസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ശ്രുതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഹിന്ദുവായിരുന്ന ശ്രുതി സ്വമനസാലെ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ