Travel News

ഐഎന്‍എസ് വിരാട് ആഡംബര ഹോട്ടലാകുന്നു

Mon, Mar 06, 2017

Arabianewspaper 2186
ഐഎന്‍എസ് വിരാട് ആഡംബര ഹോട്ടലാകുന്നു

മുപ്പതു വര്‍ഷം നാവിക സേനയ്ക്ക് വേണ്ടി പണിയെടുത്ത ഐഎന്‍എസ് വിരാട് സേവനം അവസാനിപ്പിച്ച് വിശാഖ പട്ടണത്തെ ഡോക് യാര്‍ഡിലേക്ക് അവസാന യാത്ര ആരംഭിച്ചു. കപ്പല്‍ ലോകോത്തര നിലവാരമുള്ള ആഡംബര ഹോട്ടലാക്കാനാണ് ആന്ധ്ര പ്‌ദേശ് -കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭം നീക്കമാരംഭിച്ചിരിക്കുന്നത്.


കേന്ദ്ര സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പുമായി കൈകോര്‍ത്ത് ആഡംബര ഹോട്ടലാക്കി മാറ്റാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.  പ്രതിരോധ വകുപ്പാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. ആയിരം കോടിയുടെ പദ്ധതിയാണ് ഹോട്ടല്‍ കം മറീന പദ്ധതിയുടേത്. 28,000 ടണ്‍ ഭാരമുള്ള ഈ വിമാന വാഹിനി കപ്പല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന യുദ്ധക്കപ്പലുകളില്‍ ഒന്നാണ്.


ഐഎന്‍എസ് വിക്രാന്ത് കുറച്ചു നാള്‍ മുമ്പ് പൊളിച്ചിരുന്നു. ഈ അവസ്ഥ വിരാടിന് വരരുതെന്ന് നാവിക സേനയും ആഗ്രഹിക്കുന്നുണ്ട്.


ഇതനുസരിച്ച് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളോട് കപ്പല്‍ ഫ്‌ളോട്ടിംഗ് ഹോട്ടലാക്കുന്നതിനോട് താല്‍പര്യമുണ്ടോ എന്ന് പ്രതിരോധ മന്ത്രാലയം ആരാഞ്ഞിരുന്നു.


ആന്ധ്ര സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് വന്നു. കപ്പലിനെ ആഡംബര ഹോട്ടല്‍ ആക്കുന്നതിനൊപ്പം ഒരു മറീന വികസിപ്പിക്കാനും ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടയുള്ളവ നിര്‍മിക്കാനും പദ്ധതി തയ്യാറാക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.


ഇതിനായി നഗരവികസന വകുപ്പു മന്ത്രി വെങ്കയ്യ നായിഡു, ടൂറിസം മന്ത്രി മഹേഷ് ശര്‍മ എന്നിവരുമായി മുഖ്യമന്ത്രി നായിഡു ചര്‍ച്ച നടത്തി. വിദേശ രാജ്യങ്ങളില്‍ ഇത്തരം യുദ്ധക്കപ്പലുകള്‍ യുദ്ധ സ്മാരകങ്ങളും ഹെറിറ്റേജ് കേന്ദ്രങ്ങളായും മാറ്റിയിട്ടുണ്ട്.




Tags : INS Viraat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ