Local News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍

Mon, May 22, 2017

Arabianewspaper 1643
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍


അട്ടപ്പാടിയില്‍ മൂന്നാഴ്ചയ്ക്കിടെ മരിച്ചത് നാലു ശിശുക്കള്‍. അഗളിയിലാണ് ഏറ്റവും ഒടുവില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൂട്ടറയിലെ ഊരില്‍ 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞും മരിച്ചിരുന്നു. ഇതിനു മുമ്പ് ജനിച്ച നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു,. മുലപ്പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങി മരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.


മെയ് പതിമൂന്നിന് വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് ശിശുമരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നാണ് ആരോപണം. നാലു മരണങ്ങളില്‍ ഒന്നു മാത്രമാണ് ജന്മനാ ഉള്ള വൈകല്യം നിമിത്തം മരിച്ചത്. മറ്റു മൂന്നു മരണങ്ങളും അസൗകര്യങ്ങളുടെ ഫലമായാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ