OMG News

കടത്തില്‍ മുങ്ങിയ വേളയില്‍ 50 ലക്ഷം ദിര്‍ഹം ലോട്ടറി അടിച്ചു

Sun, Aug 06, 2017

Arabianewspaper 2296
കടത്തില്‍ മുങ്ങിയ വേളയില്‍ 50 ലക്ഷം ദിര്‍ഹം ലോട്ടറി  അടിച്ചു

മൂന്നു ലക്ഷം ദിര്‍ഹത്തോളം കടവും ബാങ്ക് വായ്പയിലും പെട്ട് നട്ടം തിരിഞ്ഞ പ്രവാസി ഇന്ത്യക്കാരന് അബുദാബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ 50 ലക്ഷം ദിര്‍ഹം  (ഏകദേശം 8.7 കോടി രൂപ) ലഭിച്ചു,


റാസ് അല്‍ ഖൈമയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായ കൃഷ്ണരാജു ശമ്പളം ലഭിക്കുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത തുക ലോട്ടറി വാങ്ങാന്‍ മാറ്റിവെയ്ക്കുമായിരുന്നു.


കൂട്ടുകാരുമൊത്ത് ഒരുമിച്ചാണ് 500 ദിര്‍ഹം വില വരുന്ന ടിക്കറ്റ് വാങ്ങിച്ചിരുന്നത്. ഇക്കുറി ഒറ്റയ്ക്ക് പണം മുടക്കി ടിക്കറ്റ് വാങ്ങി. നറുക്കെടുപ്പു നടന്ന അബുദാബിയില്‍ നിന്നും റാഫിളിന്റെ ഉദ്യോഗസ്ഥ്രര്‍ കൃഷ്ണരാജുവിനെ വിളിച്ച് ലോട്ടറി അടിച്ച വിവരം അറിയിക്കുകയായിരുന്നു.


2008 ല്‍ യുഎഇയില്‍ വന്ന കൃഷ്ണരാജുവിന് ഭാര്യയും നാലുവയസുള്ള കുട്ടിയുമുണ്ട്.


 

Tags : Big Ticket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ