Business News

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശക്തമായ നിലയില്‍ -ഐഎംഎഫ് മേധാവി

Mon, Oct 16, 2017

Arabianewspaper 1259
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ശക്തമായ നിലയില്‍ -ഐഎംഎഫ് മേധാവി

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് താഴ്ച രേഖപ്പെടുത്തുമെന്ന പ്രവചിച്ച ഐഎംഎഫ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തമായ നിലയിലാകും ഇനിയുള്ള വര്‍ഷങ്ങളില്‍ മുന്നോട്ട് പോകുക എന്ന് അഭിപ്രായപ്പെട്ടു.


നോട്ടു നിരോധനം, ചരക്കു സേവന നികുതി എന്നിവ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ശക്തി പകരുന്ന തീരുമാനങ്ങളാണെന്നും താല്‍ക്കാലികമായി ഇതു മൂലം നഷ്ടമുണ്ടാകുമെങ്കിലും താമസിയാതെ ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങുമെന്നും ഐഎംഏഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ പറഞ്ഞു.


ഇന്ത്യയെക്കുറിച്ച് പറയുകയാണെങ്കില്‍, ഞങ്ങള്‍ ഇന്ത്യയെ ചെറുതായി തരം താഴ്ത്തിയിട്ടുണ്ട്. എന്നാല്‍, മധ്യ. ദീര്‍ഘ കാലയളവില്‍ ഇന്ത്യ ശക്തമായ വളര്‍ച്ചാ നിരക്ക് കൈവരിക്കും.. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ നടത്തിയ ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണിത്.


ഇന്ത്യയില്‍ നടന്ന രണ്ട് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബൃഹത്തായ ശ്രമങ്ങളാണ്, ഹ്രസ്വകാല കോട്ടങ്ങള്‍ ഇതുമൂലമുണ്ടാകുമെന്നത് സ്വാഭാവികമാണ്. ഇതിന്റെ വളര്‍ച്ചാ മുരടിപ്പ് പ്രകടമാകും. ധനക്കമ്മി കുറച്ചതും പണപ്പെരുപ്പം നിര്‍ണായകമായ രീതിയില്‍ താഴ്ന്ന നിലയിലായതും രാജ്യത്ത് കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ലഗാര്‍ഡെ രാജ്യാന്തര നാണയ നിധിയുടെ പ്ലീനറി യോഗത്തില്‍ പ്രസംഗിക്കവെ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ