General News

സൂര്യ കേതു നാഡിയുള്ള പശു ഏത് ? വിദ്യാര്‍ത്ഥികളുടെ ഭാരതീയത അളക്കാന്‍ പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍

Mon, Nov 13, 2017

Arabianewspaper 4107
സൂര്യ കേതു നാഡിയുള്ള പശു ഏത് ? വിദ്യാര്‍ത്ഥികളുടെ ഭാരതീയത അളക്കാന്‍ പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രീയ വിദ്യാലയങ്ങളിലേയും ജവഹര്‍ നവോദയ വിജ്യാലയങ്ങളിലേയും കുട്ടികള്‍ക്കായി ഭാരതീയ സംസ്‌കാരത്തിലും മൂല്യത്തിലുമുള്ള അറിവ് അന്വേഷിക്കുന്ന സംസ്‌കാര്‍ ഭാരതി പരീക്ഷ നടത്തുന്നു. നവംബര്‍ 25 ന് നടത്തുന്ന പരീക്ഷയില്‍ അഭിരുചിയുള്ളവര്‍ മാത്രം പങ്കെടുത്താന്‍ മതിയെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.


ഹരിദ്വാര്‍ ആസ്ഥാനമായുള്ള ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്‌കൃത സര്‍വ്വകലാശാലയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പരീക്ഷയ്ക്ക് ചോദ്യാവലിയും സൂപ്പര്‍വൈസറും എല്ലാം സംഘടന നല്‍കും. പരീക്ഷയില്‍ പങ്കെടുക്കാന്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ 25 രൂപയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 25 രൂപയും രജിസ്‌ട്രേഷന്‍ തുകയായി നല്‍കണം. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി മെറ്റീരിയല്‍സ് നല്‍കും.


ലോകത്തെ ഏതു തരം പശുക്കളിലാണ് സുര്യ കേതു നാഡി കണ്ടെത്താന്‍ കഴിയുന്നത് മനുഷ്യശരീരം നിര്‍മിച്ചിരിക്കുന്ന പഞ്ചധാതുക്കള്‍ ഏത്,. വീടുകള്‍ക്ക് മുന്നില്‍ തുളസി നട്ടു വളര്‍ത്തുന്നത് എന്തിന്, രാമചരിത മാനസം പാരയാണം ചെയ്യുന്ന മുസ്ലീം രാഷ്ട്രം ഏത്,. കാറല്‍ മാര്‍ക്‌സിന്റെ പ്രശസ്തമായ പുസ്തകം ഏത്, ഖുറാനില്‍ സ്വര്‍ഗ-നരക വര്‍ണനകള്‍ വിവരിക്കുന്ന ഭാഗം ഏത്, തുടങ്ങിയ ചോദ്യങ്ങളാണ് മാതൃകാ ചോദ്യ പേപ്പറിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതര വിശ്വാസ പ്രമാണങ്ങളുമായി സഹജീവനം നടത്താന്‍ ഒരോ വിദ്യാര്‍ത്ഥികളേയും പാകപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.


1994 ല്‍ നടത്തിയ പരീക്ഷയില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ചു കോടി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തുവെന്നാണ് ഗായത്രി പരിവാറിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.


ഡോ പ്രണവ് പാണ്ഡ്യയാണ് ഗായത്രി പരിവാറിന്റെ ഡയറക്ടര്‍. പന്ത്രണ്ട് കോട് അനുയായികള്‍ ഉള്ള സംഘടനയാണെന്നാണ് അവകാശവാദം. ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് ബിജെപി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും പാണ്ഡ്യെ നിരസിക്കുകയായിരുന്നു.


നരേന്ദ്ര മോഡിയെ അംഗീകരിക്കാമെങ്കിലും ബിജെപിയെ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് പാണ്ഡ്യെ രാജ്യസഭാ സീറ്റ് നിരസിച്ചത്. രാജ്യസഭയില്‍ നടക്കുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്. തനിക്ക് അവിടെയിരിക്കാന്‍ കഴിയില്ലെന്നും പാണ്ഡ്യെ പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ