General News

അനലിറ്റക്കയുടെ ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് നീക്കം ചെയ്തു

Thu, Mar 22, 2018

Arabianewspaper 366
അനലിറ്റക്കയുടെ ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് നീക്കം ചെയ്തു

ഡാറ്റാമോഷണത്തിന് പഴികേട്ട യുഎസ് സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റകയുടെ ഇന്ത്യന്‍ പങ്കാളിയായ ഓവര്‍ലിന ബിസിനസ് ഇന്റലിജന്‍സി ( ഒബിഐ) ന്റെ വെബ്‌സൈറ്റ് നീക്കം ചെയ്തു. ജനതാദള്‍ യുണൈറ്റഡ് നേതാവ് കെ സി ത്യാഗിയുടെ മകനായ അമരീഷ് ത്യാഗിയാണ് ഈ കമ്പനിയുടെ മേധാവി.


2010 ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു- ബിജെപി സഖ്യത്തിന് വേണ്ടി ഈ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയതായാണ് വിവരം, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ടീയ സംഘടനകള്‍ തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയതായി അമരീഷ് ത്യാഗിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


എയര്‍ ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവരും ഇവരുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അരവിന്ദ് കേജിരിവാളിന്റെയും ചിത്രങ്ങളും ഇവരുടെ ഹോംപേജില്‍ ഉപയോഗിച്ചിരുന്നു. പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് പദ്ധതികള്‍ ഏറ്റൈടുത്തു നടത്തിയാതായാണ് കമ്പനി അവകാശപ്പെടുന്നത്.


കഴിഞ്ഞ ഫെബ്രുവരി 18 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡാറ്റ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയതായും പ്രവീണ്‍ ചക്രവര്‍ത്തി എന്നയാളുടെ ചിത്രം പങ്കുവെച്ച് ബിഗ് ഡാറ്റ ഫലപ്രദമായി ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഈ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടി കോണ്‍ഗ്രസ് അനലിറ്റക്കയുമായി ധാരണയായെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍, രാഹുലിന് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനിടെ, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഈ കമ്പനിയെ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ജനതാദള്‍ യുണൈറ്റഡ് സ്വന്തം നിലയിലും മുതിര്‍ന്ന നേതാവിന്റെ മകന്റെ കമ്പനിയെന്ന നിലയിലും സേവനം ഉപയോഗപ്പെടുത്തിയിരിക്കാമെന്നും ബിജെപി പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ