Sports News

നെഹ്‌റയുടെ വിടപറച്ചില്‍ വിജയസമ്മാനമേകി

Thu, Nov 02, 2017

Arabianewspaper 993
നെഹ്‌റയുടെ വിടപറച്ചില്‍ വിജയസമ്മാനമേകി

ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി 20 മത്സരത്തില്‍ ഇന്ത്യക്ക് 53 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഇരുപതു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് കളത്തിനോട് വിടപറഞ്ഞ ആശിശ് നെഹ്‌റയ്ക്ക് അവിസ്മരണീയമായ വിടവാങ്ങല്‍ മത്സരമാണ് ഇന്ത്യ ഒരുക്കിയത്.


ശിഖര്‍ ധവാന്‍ (80) രോഹിത് ശര്‍മ (80) എന്നിവരുടെ മാസ്മര ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്താലാണ് ഇന്ത്യയുടെ വിജയം.


ഇരുവരും ചേര്‍ന്ന് എടുത്ത 158 റണ്‍സ് റെക്കോര്‍ഡ് കൂട്ടുക്കെട്ട് ശക്തമായ അടിത്തറ നല്‍കിയ


മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്ത ഇന്ത്യ ശക്തമായ വെല്ലുവിളിയാണ് കീവീസിന് നല്‍കിയത്.


ഡെല്‍ഹിയിലെ ഫിറോഷ് ഷാ കോട്‌ലയിലെ ആരാധകരെ ആവേശത്തിലാറാടിച്ചാണ് റണ്‍ മഴ പെയ്തിറങ്ങിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ന്യൂസിലാന്‍ഡിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.


11 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ വിരാട് കോഹ് ലിയും വെടിക്കെട്ട് നടത്തി.


അവസാന മത്സരം കളിച്ച് നെഹ്‌റയ്ക്ക് തന്റെ ഇന്നിംഗ്‌സ് അവിസ്മരണീയമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നലോവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മിതവ്യയ ബൗളിംഗ് കാഴ്ചവെച്ചു. വിജയത്തിനു ശേഷം നെഹ്‌റയെ തോളിലേറ്റി ഇന്ത്യന്‍ താരങ്ങള്‍ വിക്ടറി ലാപ് നടത്തി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ