Sports News

ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം,. ഇന്ത്യക്ക് പരമ്പര

Mon, Oct 30, 2017

Arabianewspaper 629
ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം,. ഇന്ത്യക്ക് പരമ്പര

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും പാഞ്ഞെത്തിയ കിവീസീനെ ഇന്ത്യ ഒടുവില്‍ വിജയത്തിന് ആറു റണ്‍സ് അകലെ പിടിച്ചു കെട്ടി. ഇതോടെ ഇന്ത്യ പരമ്പര 2-1 ന് നേടി


ഏകദിനത്തിലെ 32 ാം സെഞ്ച്വുറിനേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും 147 റണ്‍സ് നേടിയ രോഹിത് ശര്‍മയും മികവാര്‍ന്ന ബാറ്റിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യ ഉയര്‍ത്തിയത് 337 എന്ന കൂറ്റന്‍ റണ്‍മലയായിരുന്നു.


അപ്രാപ്യമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നാവുന്ന സ്‌കോര്‍ മറികടക്കാന്‍ കച്ച കെട്ടി ഇറങ്ങിയ കിവീസ് ബ്ലാക് ക്യാപ് താരങ്ങള്‍ കാണികളേയും കളിക്കാരേയും വിസ്മയിച്ച് വെടിക്കെട്ട് ഉതിര്‍ത്തു.


ഗുപ്തില്‍ ആദ്യം തന്നെ പുറത്തു പോയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍രോയും ( 61 പന്തില്‍ 75) കെഎസ് വില്യുംസും (84 പന്തില്‍64) കിവീസിന് ശക്തമായ അടിത്തറ നല്‍കി.


എന്നാല്‍, ചാഹലിന്റെ പന്തില്‍ ഇരുവരും വീണു. ഇതേടെ ഇന്ത്യ വീണ്ടും മത്സരത്തിന്റെ വിജയ ട്രാക്കിലായി. ലാഥാമും റോസ് ടെയ്‌ലറും അവസരത്തിനൊത്ത് ഉയര്‍ന്നു. ബുംറ എത്തി ഈ കൂട്ടുക്കെട്ടും തകര്‍ത്തു.


37 റണ്‍ സെടുത്ത നിക്കോള്‍സണ്‍ ഭുവനേശ്വര്‍ കുമാറും പുറത്താക്കി. അവസാന ഓവറുകളില്‍ കുറ്റന്‍ അടികളോടെ വിജയക്കുതിപ്പ് നടത്തിയ സാന്റനറെയും ബുംര പുരത്താക്കിയതോടെ കാണ്‍പൂുരിലെ കാണികള്‍ക്ക് ആശ്വാസമായി.


ആറ് റണ്‍സ് അകലെ വരെ കീവീസ് എത്തിയെങ്കിലും ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഫലം കാണുകയായിരുന്നു.


ഇന്ത്യക്കു വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനമാണ് താരങ്ങള്‍ പുറത്തെടുത്ത്. രണ്ടാം വിക്കറ്റില്‍ രോഹിത് -കോ ഹ് ലി കൂട്ടുകെട്ട് 230 റണ്‍സ് അടിച്ചു കൂട്ടി.


ഏകദിനത്തിലെ പതിനഞ്ചാം സെഞ്ച്വുറി നേടിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്. വിരാട് കോഹ് ലി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ