General News

ഇന്ത്യക്ക് വീണ്ടും വിജയം, പരമ്പര

Sun, Sep 24, 2017

Arabianewspaper 120
ഇന്ത്യക്ക് വീണ്ടും വിജയം, പരമ്പര

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് വിജയം.. ഓസീസ് നല്‍കിയ 294 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പതിമൂന്ന് പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.


അഞ്ച് മത്സരങ്ങളില്‍ ആദ്യ മൂന്നിലും വിജയിച്ച് ഇന്ത്യ പരമ്പര 3-0 ന് സ്വന്തമാക്കി. ഓപ്പണര്‍മാരായ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന 139 റണ്‍സ് നേടി. 76 പന്തില്‍ 79 റണ്‍സ് നേടി രഹാനെയും 62 പന്തില്‍ 71 റണ്‍സ് നേടി രോഹിത് ശര്‍മയും ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി,.


വിരാട് കോഹ് ലി (28) കേദാര്‍ ജാദവ് (2) എന്നിവര്‍ പുറത്തായപ്പോള്‍ 72 പന്തില്‍ 78 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.


മനീഷ് പാണ്ഡ്യയും ധോണിയും വിജയ ലക്ഷ്യം പൂര്‍ത്തികരിച്ചു. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പരത്തി. അരോണ്‍ ഫിിഞ്ചിന്റെ സെഞ്ച്വുറിയും ക്യാപ്ടന്‍ സ്മിത്ത് നേടിയ അര്‍ദ്ധ സെഞ്ച്വറിയും ഓസീസിന് മികച്ച സ്‌കോര്‍ നല്‍കി.


125 പന്തില്‍ നിന്നാണ് ഫിഞ്ച് 124 റണ്‍സ് അടിച്ചെടുത്തത്.71 പന്തില്‍ നിന്ന് 63 എടുത്ത് നായകന്‍ സ്മിത്തും കരുത്തു കാട്ടി,. ഹാര്‍ദ്ദിക് പാണ്ഡ്യെയാണ് കളിയിലെ കേമന്‍

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ