General News

മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യ-യുഎഇ തൊഴില്‍ കരാര്‍

Sun, Feb 11, 2018

Arabianewspaper 364
മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യ-യുഎഇ തൊഴില്‍ കരാര്‍

യുഎഇയിലെ കരാര്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യയും യുഎഇയും തൊഴില്‍ കരാര്‍ ഒപ്പുവെ.ച്ചു. മാനവ വിഭവശേഷി മന്ത്രാലയങ്ങളും തോഴില്‍ മന്ത്രാലയങ്ങളുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.


തൊഴില്‍ തേടി യുഎഇയില്‍ എത്തുന്നവര്‍ കമ്പളിക്കപ്പെടാതിരിക്കാനും റിക്രൂട്ടിംഗ് എജന്‍സികളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും, യുഎഇയില്‍ എത്തിയാല്‍ തോഴിലുടമയുടെ അവഗണനയും ചൂഷണവും ഇല്ലാതാക്കാനാണ് കരാര്‍.


കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തൊഴില്‍ പ്രശ്‌നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിനായി ഇ പ്ലാറ്റ്‌ഫോം രൂപികരിക്കും. നിലവിലെ എല്ലാ ദുരുപയോഗങ്ങളും അവസാനിപ്പിക്കാന്‍ പഴതടുച്ചുള്ള സംവിധാനമാണ് ഒരുക്കുക.


മനുഷ്യക്കടത്ത് തടയുകയാണ് മറ്റൊന്ന്. തൊഴിലിന്റെ പേരില്‍ നടത്തുന്ന മനുഷ്യക്കടത്ത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും സര്ക്കാര്‍ അംഗീകൃത റിക്രൂട്ടിംഗ് എജന്‍സികള്‍ക്ക് രൂപം നല്‍കും. ഇതിന്‍ മേല്‍ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടാകും. തൊഴില്‍ തട്ടിപ്പുകള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്ന നിയമഭേദദഗതിയും കൊണ്ടുവരും.


തൊഴില്‍ നിയമങ്ങളെ കുറിച്ച് ബോധവന്‍മാരാക്കാനും തട്ടിപ്പിന് ഇരയാകാതിരിക്കാനും ഇരു രാജ്യങ്ങളും ബോധവവത്കരണം നടത്തും.


ഇതു കൂടാതെ മറ്റ് നാല് സുപ്രധാന കരാറുകളും ഒപ്പു വെച്ചിട്ടുണ്ട്. പെട്രോളിയം, റെയില്‍ ഗതാഗതം, ധനകാര്യം, -ഓഹരി മേഖല എന്നിവയാണ് ഇതിലുള്ളത്. ജമ്മു കാശ്മീര്‍ സര്‍ക്കാരും ദുബായ് പോര്‍ട്ടും തമ്മിലുള്ള കരാറും ഇതില്‍ പ്രമുഖമാണ്. ജമ്മുവില്‍ വെയര്‍ഹൗസും സ്‌പെ,്ഷ്യലൈസഡ് സ്റ്റോറേജും നിര്‍മിക്കാനാണ് കരാര്‍. പതിനാലോളം കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുന്നത്.

Tags : India -UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ