Technical News
50,000 അടി ഉയരത്തില്‍ ഇന്ത്യയുടെ മൂന്നാം കണ്ണ്
Tue, Jun 27, 2017


യുഎസ് തങ്ങളുടെ കുത്തകയാക്കി കൈവശം വെച്ചു പോരുന്ന പ്രഡേറ്റര്‍ ഡ്രോണുകള്‍ ഇനി ഇന്ത്യക്കും. ഇന്ത്യന്‍ നാവിക സേനയുടെ ആയുധപ്പുരയ്ക്ക് അലങ്കാരമായി ഇത് മാറും. 22 ഗാര്ഡിയന് ഡ്രോണുകളാണ് യുഎസ് ഇന്ത്യക്ക് കൈമാറുന്നത്.
200 കോടി ഡോളറിന്റെ കരാര്‍ ഇന്ത്യയുമായി ഒപ്പു വെയ്ക്കാന്‍ യുഎസ് വിദേശ കാര്യ മന്ത്രാലയം അനുമതി നല്‍കിയത് അടുത്തിടെയാണ്. ഒബാമ ഭരണ കൂടത്തിന്റെ കാലം മുതലെ ഇന്ത്യ ആവശ്യപ്പെട്ട് പോരുന്നതാണ് ഡ്രോണുകളുടെ സഹായം. ഇപ്പോള്‍ 22 ഡ്രോണുകളാണ് ഇന്ത്യക്ക് കൈമാറുന്നത്. ഇതിനിടെ ഇന്ത്യക്ക് യുദ്ധ ഡ്രോണുകള്‍ കൈമാറുന്ന കാര്യത്തിലും തത്വത്തില്‍ യുഎസ് അംഗീകാരം നല്‍കിയതായാണ് സൂചന. അഫ്ഗാനിസ്ഥാനിലും മറ്റും യുഎസ് ഭീകര താവളങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. പാക് അധിന വേശ കാശ്മീരിലും മറ്റുമുള്ള ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഇന്ത്യ യുസിഎവി ( അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരിയല്‍ വെഹിക്കിള്‍) സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎസ് പ്രഖ്യാപിച്ച ശേഷം ആദ്യമായി നടക്കുന്ന തന്ത്രപ്രധാനമായ ആയുധ കൈമാറ്റമാണ് ഇത്. മിസൈല്‍ സാങ്കേതിക വിദ്യാ കൈമാറുന്ന സംവിധാനത്തില്‍ അംഗമല്ലാതിരുന്നതിനാല്‍ ഇന്ത്യക്ക് ഡ്രോണുകള്‍ കൈമാറിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യ മിസൈല്‍ സാങ്കേതിക വിദ്യ കരാര്‍ സംവിധാനത്തില്‍ അംഗമായതോടെയാണ് ഇതിനു സാധ്യത തെളിഞ്ഞത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെച്ച 35 രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ അംഗം. എന്നാല്‍, ഈ കരാറില്‍ ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യക്ക് ഈ സംവിധാനത്തില്‍ അംഗത്വം ലഭിക്കുകയായിരുന്നു.
ഇന്ത്യയുടെ മൂന്നു വശവും ചുറ്റപ്പെട്ടു കിടക്കുന്ന സമുദ്രാര്‍ത്തികള്‍ ഇനി 22 ഓളം വരുന്ന ഈ ഡ്രോണുകള്‍ കോട്ട കാക്കുന്ന പോലെ സംരക്ഷിക്കും. ഡ്രോണുകളുടെ സമുദ്ര നിരീക്ഷണം അമ്പതിനായിരം അടി ഉയരത്തിലായിരിക്കും.
ജെറ്റ് വിമാനങ്ങളെക്കാള്‍ ഇരട്ടിയിലധികം ഉയരത്തിലായിരിക്കും ഇവ പറക്കുക. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം പതിനഞ്ചേളം കിലോ മീറ്റര്‍ ഉയരത്തില്‍ പരുന്തിന്റെ കണ്ണുമായി പറക്കുന്ന ഇവയ്ക്ക് കടലിലെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുക്കാനാകും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍ വാഹിനികളുടെ സാന്നിദ്ധ്യം നിരീക്ഷിക്കാനും പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നവരേയും മറ്റും നേരിടാനും ഈ ഡ്രോണുകളുടെ സഹായത്തോടെ ഇന്ത്യക്ക് സാദ്ധ്യമാകും.
ഒരു ഫുട്ബോളിന്റെ വലുപ്പമുള്ള ഏതൊന്നിന്റെയും നീക്കങ്ങള്‍ 50,000 അടി ഉയരത്തില്‍ നിന്ന് നിരീക്ഷിക്കാനുള്ള അത്യാധുനിക ലേസര്‍ ക്യാമറയാണ് ഇതിന്റെ സവിശേഷത. മണിക്കൂറില്‍ 740 കിലോമീറ്റര്‍ വേഗതിയിലാണ് ഇവ പറക്കുക. രാവും പകലും ഏതു കാലാവസ്ഥയിലും സുഗമമായി ഡ്രോണും അതിന്റെ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തിക്കും. ഗാര്ഡിയന് ഡ്രോണുകള്‍ നിരീക്ഷണ ആവശ്യത്തിനുള്ളതാണെങ്കിലും മിസൈലുകള്‍ ഘടിപ്പിക്കാനാകുമെന്നതും സവിശേഷതയാണ്. ഇന്‍ഫ്രാ റെഡ് ഇല്ക്ടോ ഒപ്റ്റിക് സാങ്കേതിക വിദ്യയും ഇതിലുണ്ട്.
ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്നത് ഇസ്രയേല്‍ നിര്‍മിതി ഹെറോണ്‍ ഡ്രോണുകളാണ്. ഇന്ത്യ സ്വന്തമായി നിര്‍മിച്ച റുസ്തോം ഡ്രോണുകള്‍ ഇനിയും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിട്ടില്ല. കില്ലര്‍ മെഷിന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഡ്രോണുകള്‍ ലഭിക്കുന്നതോടെ യുഎസിനു പുറമേ ഇവ കൈവശമുള്ള ഏക രാജ്യമായി ഇന്ത്യ മാറും. മറ്റ് ഒരു രാജ്യത്തിനും യുഎസ് ഈ ഡ്രോണുകള്‍ കൈമാറിയിട്ടില്ലെന്നതാണ് വിസ്മയകരമായ വസ്തുത.
യുഎസ് ജനറല്‍ ആറ്റോമികാണ് ഈ സവിശേഷ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. പൈലറ്റില്ലാതെ പറക്കുന്ന ഇവ തുടര്‍ച്ചയായി 27 മണിക്കുറോളം ആകാശത്ത് തുടരാന്‍ കഴിയുന്നതാണ്.
അതേസമയം, ഇന്ത്യക്ക് ഡ്രോണുകള്‍ കൈമാറുന്നതില്‍ പാക്കിസ്ഥാന് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഡ്രോണുകള്‍ മാത്രമല്ല സാങ്കേതിക വിദ്യാ സഹായവും നല്‍കുന്നുണ്ടെന്നും ഇത് പാക്കിസ്ഥാനെതിരെ പ്രയോഗിക്കുമെന്നും പാക് പ്രതിരോധ വിദഗ്ദധര്‍ കരുതുന്നു. മിസൈല്‍ പ്രതിരോധ സംവിധാനവും യുഎസ് കൈമാറുന്നുണ്ടെന്നും പാക് നയതന്ത്ര വിദഗ്ദ്ധര്‍ പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു

Latest News Tags
Advertisment