General News

സ്വിസ് ബാങ്കിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യക്ക് അനുമതിയായി

Mon, Nov 20, 2017

Arabianewspaper 6767
സ്വിസ് ബാങ്കിലെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യക്ക് അനുമതിയായി

സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകാനുള്ള അനുമതി ഇന്ത്യക്ക് ഉടന്‍ ലഭിക്കും. കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് തടസമുള്ള സ്വിസ് നിയമം ഭേദഗതി ചെയ്താണ് ഇതിനുള്ള തടസം മാറ്റിയത്.


ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള കരാറിന് സ്വിസ് നിയമം തടസമായിരുന്നു. ഇതിനായി പാര്‍ലമെന്റില്‍ ഭേദഗതി അവതരിപ്പിക്കുകയാണ് ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം സ്വിസ് ബാങ്കുകളില്‍ എത്തിയാല്‍ അപ്പോള്‍ തന്നെ ഇന്ത്യക്ക് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനമാണ് നടപ്പിലാക്കുക.


ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള കരാറിന് സ്വിസ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഉപരിസഭയുടെ അംഗീകാരാവും ഇനി നേടാതായുണ്ട്. നവംബര്‍ 27 നാണ് സ്വസ് പാര്‍ലമെന്റ് ചേരുക . നിയമ ഭേദഗതിക്ക് അംഗീകാരം ലഭിച്ചാല്‍ ഇന്ത്യയുടെ കള്ളപ്പണ വേട്ടയ്ക്ക് കരുത്തുപകരും.


ഇതോടെ സ്വിസ് ബാങ്കുകള്‍ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന രഹസ്യ സ്വഭാവം ഇല്ലാതാകുകയാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള നിരവദി രാജ്യങ്ങളുടെ കടുത്ത സമ്മര്‍ദ്ദ ഫലമായാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. നേരത്തെ, യുഎസിന് മാത്രമായി ചില സൗകര്യങ്ങള്‍ സ്വിസ് ബാങ്കുകള്‍ നല്‍കിയിരുന്നു.
2019 ജനുവരി മുതല്‍ ഇന്ത്യക്ക് വിവരങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന.


സര്‍ക്കാരിന്റെ ഏജന്‍സികള്‍ക്ക് മാത്രമേ വിവരങ്ങള്‍ ലഭ്യമാകു. സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാകില്ല.


 

Tags : Black money 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ