Sports News

ധവാനും കോഹ് ലിയും ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചു

Mon, Aug 21, 2017

Arabianewspaper 4668
ധവാനും കോഹ് ലിയും ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ചു

ടെസ്റ്റ് പരമ്പരയില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യ നടത്തിയ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിച്ചു. ധാംബുളയിലെ ഏകദിന മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 217 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 29 ാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഒമ്പതു വിക്കറ്റ് വിജയം നേടിയതോടെ പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ക്കെയായി.


കളിയുടെ തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ് ലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം കരകയറ്റി.


രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു,90 പന്തില്‍ 20 ബൗണ്ടറിയും മൂന്നു സിക്‌സറും പറത്തി 132 റണ്‍സ് നേടി ശിഖര്‍ ധവാനും 10 ബൗണ്ടറിയും ഒരു സിക്‌സ്‌റും നേടി കോഹ് ലി 82 റണ്‍സെടുത്തും പുറത്താകാതെ നിന്നു.


ഇരുവരും രണ്ടാം വിക്കറ്റില്‍ 197 റണ്‍സ് നേടി. ധവാന്റെ ഏകദിന കരിയറിലെ പതിനൊന്നാം സെഞ്ച്വുറിയാണ് ഇത്.


ടോസ് നേടിയ ഇന്ത്യ ലങ്കയെ ആദ്യം ബാറ്റു ചെയ്യുകയായിരുന്നു. 43.2 ഓവറില്‍ ലഭ്ക 216 റണ്‍സിന് പുറത്തായി. ഡിക്കെലനേടിയ 64 റണ്‍സാണ് ലങ്കയ്ക്ക് ഏക ആശ്വാസം. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ മൂന്നും ജസ്പ്രീത് ബുംറ ചഹല്‍, ജാദവ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്ത്ി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ