General News

ചരിത്രമെഴുതി ഇന്ത്യക്ക് വിജയം

Wed, Feb 14, 2018

ചരിത്രമെഴുതി ഇന്ത്യക്ക് വിജയം

ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ആധികാരിക വിജയവും പരമ്പരയും ഇന്ത്യ നേടി.


ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു പരമ്പര നേടുന്നത്. വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര പതറുന്ന കാഴ്ചയാണ് പതിവ്. ബൗളിംഗ് നിരയും ശോഭിക്കാറില്ല.


എന്നാല്‍, ഇക്കുറി ഇന്ത്യ മികച്ച പ്രകടനമാണ് ഏകദിന മത്സരങ്ങളില്‍ കാഴ്ച വെച്ചത്. മഴ കളിച്ച നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമ പ്രകാരം ദക്ഷിണാഫ്രിക്ക കളി ജയിച്ചിരുന്നു. ഇതിനു ശേഷം നിര്‍ണായകമായ മത്സരമായിരുന്നു പോര്‍ട്ട് എലിസബത്തിലേത്.


നാലു മത്സരങ്ങളിലും ഫോം മങ്ങിയ നിലയില്‍ കളിച്ച രോഹിത് ശര്‍മ സെഞ്ച്വറി നേടിയതാണ് കളിയുടെ സവിശേഷത. രോഹിത് 115 റണ്‍സ് നേടി.


ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കാനായില്ല. നാലാം ഏകദനിനത്തില്‍ അടിവാങ്ങിക്കൂട്ടിയ കുല്‍ദീപും ചാഹലും ഇക്കുറി മികച്ച നിലവാരത്തില്‍ പന്തെറിഞ്ഞു, ഇതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരക്ക് അടിപതറി. നാലു വിക്കറ്റാണ് കുല്‍ദീപ് നേടിയത്.


വിദേശ പിച്ചില്‍ സ്പിന്നര്‍മാര്‍ തിളങ്ങിയത് ഇന്ത്യക്ക് ഗുണകരമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത് 43 വിക്കറ്റുകളാണ്.ആറാു മത്സര പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ