Business News

രണ്ടാം പാദത്തിലും വളര്‍ച്ച ആറു ശതമാനത്തില്‍ താഴെ -എസ്ബിഐ ഇകോറാപ് റിപ്പോര്‍ട്ട്

Wed, Sep 20, 2017

Arabianewspaper 907
രണ്ടാം പാദത്തിലും വളര്‍ച്ച ആറു ശതമാനത്തില്‍ താഴെ -എസ്ബിഐ ഇകോറാപ് റിപ്പോര്‍ട്ട്

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും ആറു ശതമാനത്തിലും താഴെയായിരിക്കുമെന്ന് എസ്ബിഐ ഇക്കോറാപ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ജൂലൈ -സെപ്തംബര്‍ പാദത്തില്‍ ആറു ശതമാനത്തില്‍ താഴെയായിരിക്കും വളര്‍ച്ചാ നിരക്ക്, മൂന്നാം പാദത്തിലും നാലാം പാദത്തിലും 6.5 ശതമാനമായി വര്‍ദ്ധിക്കും. ആദ്യ മൂന്നു മാസം മഴയുടെ തോത് കുറഞ്ഞതിനാല്‍ കാര്‍ഷിക വളര്‍ച്ചാ നിരക്കും മന്ദഗതിയിലാകും.


2014 നു ശേഷം ഇതാദ്യമായാണ് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 5.7 എന്ന നിലയിലായത്. ഏപ്രില്‍ -ജൂണ്‍ പാദത്തിലാണ് ഈ നിരക്ക് രേഖപ്പെടുത്തിയിത്. വ്യവസായ വളര്‍ച്ചാ സൂചികയും ദുര്‍ബലമാണ്. കയറ്റുമതിയില്‍ ഇടിവുണ്ടായതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


നോട്ടു നിരോധനം, ചരക്കു സേവന നികുതി തുടങ്ങിയ ബൃഹത്തായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷം സാമ്പത്തിക രംഗം സാധാരണ നിലയിലായിട്ടില്ലെന്നും 2018 ആദ്യം ഇതിന് മാറ്റം വരുമെന്നും ഇക്കോഫ്‌ളാഷ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട ഉത്പാദകരെയാണ് ജിഎസ്ടി പരിഷ്‌കരണം ബാധിച്ചിരിക്കുന്നത്. നികുതി പിരിവ് സാധാരണ ഗതിയിലാകാന്‍ സമയം എടുക്കുമെന്നാണ് സൂചന.

Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ