General News

ഇന്ത്യ ഭീകര വാദത്തിന്റെ മാതാവെന്ന് പാക്കിസ്ഥാന്‍

Sun, Sep 24, 2017

Arabianewspaper 173
ഇന്ത്യ ഭീകര വാദത്തിന്റെ മാതാവെന്ന് പാക്കിസ്ഥാന്‍

ഭീകരവാദികളെ സൃഷ്ടിക്കുന്ന ഫാക്ടറിയാണ് പാക്കിസ്ഥാനെന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യ ഭീകരവാദത്തിന്റെ മാതാവാണെന്ന് യുഎന്‍ പൊതുസഭയില്‍ പാക് പ്രതിനിധിയായ മലീഹ ലോധി പറഞ്ഞു,


ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ തങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാന്‍ യുഎന്നില്‍ ആവശ്യപ്പെട്ടു.


ദക്ഷിണേഷ്യയില്‍ ഭീകര വാദത്തിന്റെ മാതാവാണ് ഇന്ത്യ. തീവ്രവാദത്തിന് ഫണ്ട് നല്‍കുന്നത് ഇന്ത്യയാണ്. മലീഹ ലോധി പറഞ്ഞു,


പാക്കിസ്ഥാന്‍ ഭീകര വാദത്തിന്റെ മാതൃനൗകയാണെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടികൂടിയായാണ് പാക്കിസ്ഥാന്‍ തെളിവുകളില്ലാതെ ഇന്ത്യയെ സമാനമായ രീതിയില്‍ കടന്നാക്രമിച്ചത്.


ഇന്ത്യ ഐഐടി,. ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ലോകത്തിന് നല്‍കുമ്പോല്‍, ജെയ്‌ഷെ മുഹമദ്, ലഷ്‌കര്‍ തുടങ്ങിയ ഭീകരസംഘടനകളിലൂടെ പാക്കിസ്ഥാന്‍ ഭീകരരെ സൃഷ്ടിച്ച് ലോകത്തിന് നല്‍കുകയാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.


ഇതിനു മറുപടിയായാണ് ഇന്ത്യയും ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്തുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ഭീകര വാദത്തെ കുറിച്ച് പറഞ്ഞ ഇന്ത്യ പ്രധാന വിഷയമായ കാശ്മീരിനെ കുറിച്ച് മിണ്ടിയില്ലെന്നും ലോഹി ആരോപിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അപകടകരമായ സംഘര്‍ഷം ഒഴിവാക്കണമെന്ന് രാജ്യാന്തര സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യയോട് പ്രകോപനവും കടന്നാക്രമണവും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണമെന്നും ലോഹി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുകയാണ്. പാക്കിസ്ഥാനെതിരെ പ്രവര്‍ത്തിക്കുന്ന ശക്തികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതും ഇന്ത്യ അവസാനിപ്പിക്കണം. ലോഹി പറഞ്ഞു,.


എന്നാല്‍,. ഇന്ത്യ ഇതിന് മറുപടി പറയാന്‍ മുതിര്‍ന്നില്ലെന്നും ശ്രദ്ധേയമായി

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ