Sports News

ബംഗ്ലാദേശിനെ ഇന്ത്യ 240 റണ്‍സിന് പരാജയപ്പെടുത്തി

Wed, May 31, 2017

Arabianewspaper 1536
ബംഗ്ലാദേശിനെ ഇന്ത്യ 240 റണ്‍സിന് പരാജയപ്പെടുത്തി

ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് വിജയം. ബംഗ്ലാദേശിനെ ഇന്ത്യ 240 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ദിനേഷ് കാര്‍ത്തിക് ( 77 പന്തില്‍ 94) പുറത്തെടുത്ത മാസ്മരിക ബാറ്റിംഗ് ഇന്ത്യക്ക് ഏഴിന് 324 എന്ന സ്‌കോറിലെത്താന്‍ സഹായിച്ചു.


തുടര്‍ന്ന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ഭുവനേശ്വര്‍ കുമാറും ഉമേഷ് .യാദവും ചേര്‍ന്ന് ചുരുട്ടി കൂട്ടി.


ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ജൂണ്‍ നാലിനാണ്. ഇതിനു മുമ്പ് ന്യൂസിലാന്‍ഡിനേയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയത് ഇന്ത്യക്ക് ആത്മ വിശ്വാസം പകരുന്നതാണ്.


നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ബംഗ്ലാദേശിനെ 23.5 ഓവറില്‍ 84 റണ്‍സിനാണ് പുറത്താക്കിയത്.


13 റണ്‍ വിട്ടു നല്‍കി ഭുവനേശ്വര്‍ കുമാറും 16 റണ്‍സ് വഴങ്ങി ഉമേഷ് യാദവും മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.


നേരത്തെ, ദിനേശ് കാര്‍ത്തിക്ക് 77 പന്തില്‍ നേടിയ 94 റണ്‍സുംഹാര്‍ദിക് പാണ്ഡ്യ 54 പന്തില്‍ നേടിയ 80 റണ്‍സും ഇതിനൊപ്പം ശിഖര്‍ ധവാന്‍ (60), രവീന്ദ്ര ജഡേജ (32) കേദാര്‍ ജാദവ് (31) എന്നിവര് നടത്തിയ മികവാര്‍ന്ന പ്രകടനവും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ പടുത്തയര്‍ത്താനായി.


നായകന്‍ വിരാട് കോഹ് ലിക്കും വിക്കറ്റ് കീപ്പര്‍ ധോണിക്കും കളത്തിലിറങ്ങേണ്ടി വന്നില്ല,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ