Sports News

തോറ്റിട്ടും വീര്യം നഷ്ടപ്പെടാതെ ഇന്ത്യ

Tue, Jul 25, 2017

Arabianewspaper 457
തോറ്റിട്ടും വീര്യം നഷ്ടപ്പെടാതെ ഇന്ത്യ

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ വീരോചിത പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമിന് തോറ്റിട്ടും പ്രശംസാ പ്രവാഹം. ലോര്‍ഡ്‌സില്‍ ഒരിക്കല്‍ കൂടി ഇന്ത്യ ചരിത്രമെഴുതുമെന്ന് വിചാരിച്ചവര്‍ക്ക് നിരാശയേകിയെങ്കിലും തോല്‍വിയിലും ടീമംഗങ്ങള്‍ക്ക് പ്രശംസായാണ് ലഭിച്ചത്.


ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സിനാണ് ഇന്ത്യ തോറ്റത്. അവസാന ഓവര്‍ വരെ സസ്‌പെന്‍സ് നിറഞ്ഞു നിന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് വിജയി്ച്ചത്


229 റണ്‍സ് മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമം 219 ല്‍ അവസാനിച്ചു. രണ്ടാം തവണയും ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ദൗര്‍ഭാഗ്യ ദിവസമായിരുന്നു ലോര്‍ഡിലേത്.


ആറു വിക്കറ്റു നേടിയ അന്യ പ്ലെയര്‍ ഓഫ് ദി മാച്ചായി. 86 റണ്‍സെടുത്ത പൂനം റാവത്ത് ഹര്‍മന്‍ പ്രീത് കൗര്‍ (51), വേദ കൃഷ്ണമൂര്‍ത്തി (35) എന്നിവര്‍ മികവു കാട്ടി.

Tags : WWC17 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ