General News

ഇന്ത്യയും ഇറാനും ഒമ്പതു കരാറുകളില്‍ ഒപ്പുവെച്ചു

Sat, Feb 17, 2018

Arabianewspaper 202
ഇന്ത്യയും ഇറാനും ഒമ്പതു കരാറുകളില്‍ ഒപ്പുവെച്ചു

ഇന്ത്യയും ഇറാനും വ്യാപാരം മെച്ചപ്പെടുത്താന്‍ നിരവധി ഉഭയ കക്ഷി കരാറുകളില്‍ ഒപ്പു വെച്ചു. ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയുടെ സന്ദര്‍ശനത്തിനിടെയാണ് ഒമ്പതോളം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.


നേരത്തെ, ഡെല്‍ഹിയില്‍ എത്തിയ ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.


രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ ചേര്‍ന്ന് റൗഹാനിയെ സ്വീകരിച്ചു, തുടര്‍ന്ന് റൗഹാനിയുമായി ചര്‍ച്ചകള്‍ നടത്തി.


ഐക്യരാഷ്ട്രസഭയില്‍ എന്തുകൊണ്ടാണ് ഇന്ത്യക്ക് വീറ്റോ അധികാരം ലഭിക്കാത്തത് എന്നും ഇന്ത്യയുടെ സുരക്ഷ കൗണ്‍സില്‍ പ്രവേശനത്തിന് ഇറാന്‍ പിന്തുണയ്ക്കുമെന്നും റൗഹാനി പറഞ്ഞു.


ഇറാനിലെ ചബഹാര്‍ തുറുമുഖം വികസിപ്പിക്കുന്നത് സംബന്ധിച്ച ഇനിയും ഉള്ള തടസങ്ങള്‍ മാറ്റുന്നതിനും ചര്‍ച്ചയില്‍ പ്രമാഖ്യം നല്‍കി. അമേരിക്കന്‍ ഉപരോധവും സമ്മര്‍ദ്ദങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. 85 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയാണ് ഇന്ത്യ ഈ തുറുമുഖത്ത് നടപ്പിലാക്കുന്നത്.


കപ്പല്‍ ചരക്ക് നീക്കം സംബന്ധിച്ച പുതിയ കരാറുകളും ഒപ്പുവെച്ചു. ഇറാനുമായുള്ള എണ്ണ-വാതക കരാറുകളും ഒപ്പുവെച്ചു. വ്യാഴാഴ്ച ഹൈദരബാദിലെത്തിയ റൗഹാനി വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഡെല്‍ഹിയില്‍ എത്തിയത്.

Tags : India-Iran 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ