General News

ദോക് ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നു

Thu, Aug 10, 2017

Arabianewspaper 387
ദോക് ലാമില്‍ നിന്നും ഇന്ത്യന്‍  സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നു

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം അമ്പതു ദിവസം പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് സാധ്യത കാണാത്ത സാഹചര്യത്തില്‍ ഇന്ത്യ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതായി സൂചന.


സംഘര്‍ഷ ബാധിത പ്രദേശമായ ദോക് ലാമില്‍ നിന്നും ഇന്ത്യന്‍ സൈന്യം ജനങ്ങളെ ഒഴിപ്പിക്കുനത് ആരംഭിച്ചു, അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ളവരോട് ഒഴിഞ്ഞു പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇന്ത്യന്‍ സൈന്യമാണ് തങ്ങളുടെ അതിര്‍ത്തി കയ്യേറിയതെന്ന് ചൈന ആരോപിച്ചിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഉപയോഗ ശൂന്യമായ ബങ്കറുകള്‍ ചൈനീസ് സൈന്യം നശിപ്പിച്ചെന്ന ആരോപണമാണ് ഇന്ത്യ ഉയര്‍ത്തിയത്. ഈ ബങ്കറുകള്‍ ഇന്ത്യ പുനര്‍ നിര്‍മിച്ചു,. ഇവിടെ റോഡ് പണിയുന്നതും ഇന്ത്യ തടസപ്പെടുത്തി.


വിഷയം നയതന്ത്ര തലത്തില്‍ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍, ചൈനയില്‍ നിന്നും ഇന്ത്യ പാഠംപഠിച്ചെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രതിരോധ മന്ത്രി ജെയ്റ്റിലി പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ