Sports News

ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യക്ക് പരമ്പര

Mon, Oct 02, 2017

Arabianewspaper 835
ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യക്ക് പരമ്പര

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ 4-1 ന് നേടി. അവസാന മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് ഓസീസിനെ പരാജയപ്പെടുത്തിയത്.


ഓസീസിന്റെ ദുര്‍ബല സ്‌കോറായ 242 ഇന്ത്യ 42.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം മറികടന്നത്. 109 പന്തില്‍ രോഹിത് ശര്‍മ നേടിയ 125 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഓപ്പണര്‍ അജിങ്കെ രഹാനെ (67) മികച്ച പിന്തുണ നല്‍കി. നായകന്‍ വിരാട് കോഹ് ലി (39)യും മികവു കാട്ടി.


ആദ്യം ബാറ്റു ചെയ്ത ഓസീസിന് നാലാം ഏകദിനത്തില്‍ വിജയിക്കാനായതിന്റെ പിന്‍ബലത്തില്‍ ബാറ്റിംഗ് തിളക്കം ലഭിക്കുമെന്ന് കരുതിയെങ്കിലും ഡേവിഡ് വാര്‍ണറിന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വുറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.


മധ്യനിരയില്‍ ട്രാവിസ് ഹെഡ് (42), മര്‍കസ് സ്റ്റോണിസ് (46) എന്നിവര്‍ മികവു കാട്ടി.


നാലിന് 118 എന്ന നിലയില്‍ നി്‌നും 237 ന് ഏഴെന്ന നിലയില്‍ എത്തിയതോടെ 250 കടക്കില്ലെന്ന് സൂചന ലഭിച്ചു,. വാലറ്റക്കാരും പരാജയപ്പെട്ടതോടെ ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 242 എന്ന നിലിയില്‍ പോരാട്ടം അവസാനിപ്പിച്ചു. അക്‌സര്‍ പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.


രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്, പരമ്പരയില്‍ ഉടനീളം മികവു കാട്ടിയ ഹാര്‍ദ്ദിക് പാണ്ഡ്യേ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ