General News

ഡോളര്‍ ഒഴിവാക്കി, ഇന്ത്യയും യുഎഇയും വ്യാപാരം സ്വന്തം കറന്‍സിയില്‍

Wed, Feb 14, 2018

Arabianewspaper 15577
ഡോളര്‍ ഒഴിവാക്കി, ഇന്ത്യയും യുഎഇയും വ്യാപാരം സ്വന്തം കറന്‍സിയില്‍

ചരിത്രപരമായ കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തങ്ങള്‍ തമ്മിലുള്ള വ്യാപാരങ്ങളില്‍ യുഎസ് ഡോളറിനെ ഒഴിവാക്കി പകരം സ്വന്തം കറന്‍സികളായ രൂപയും ദിര്‍ഹവും ഉപയോഗിക്കാനാണ് കരാറായത്.


ഇരു രാജ്യങ്ങളിലേയും വ്യാപാരികള്‍ക്ക് ഇത് സാമ്പത്തികമായി ഗുണം ചെയ്യുന്നതാണ്. ഇരു രാജ്യങ്ങളുടേയും റിസര്‍വ് ബാങ്കുകളാണ് ഇതിനായി കരാറില്‍ ഒപ്പു വെച്ചത്. യുഎസ് ഡോളറിന്റെ ഏറ്റക്കുറച്ചിലുകള്‍ മൂലം വന്‍ തുക ഇരു ഭാഗത്തേയും വ്യാപാരികള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഇകോടെ ഇല്ലാതാകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗി സുരി പറഞ്ഞു,


പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാം യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ കരാര്‍ ഒപ്പുവെച്ചതെന്ന് അംബസഡര്‍ പറഞ്ഞു, യുഎസ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ ഇരിക്കെ ഡോളറിന്റെ മൂല്യം ഉടനെ തന്നെ വര്‍ദ്ധിക്കുമെന്ന അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യയും യുഎഇയും ഇത്തരമൊരു തീരുമാനമെടുത്തത്.


ഇതോടൊപ്പം യുഎഇയില്‍ ഇന്ത്യക്കാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതുമായ ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉടനടി ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനുള്ള ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിനാണ് മറ്റൊരു കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ