Sports News

ലങ്ക തകര്‍ന്നടിഞ്ഞു, ഇന്ത്യക്ക് വന്‍ ലീഡ്

Sun, Aug 13, 2017

Arabianewspaper 2871
ലങ്ക തകര്‍ന്നടിഞ്ഞു, ഇന്ത്യക്ക് വന്‍ ലീഡ്

ഇന്ത്യയുടെ 487 എന്ന സ്‌കോറിന് മറുപടിയായി ബാറ്റുവീശിയ ലങ്കയ്ക്ക് നേടാനായത് 135 റണ്‍സ് കുല്‍ ദീപ് യാദവ് എന്ന ഇടങ്കയ്യന്‍ സ്പിന്നറാണ് ലങ്കയുടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ മുന്‍ കൈ എടുത്തത്.


ഫോളോ ഒ!ാണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ ലങ്ക രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കര്‌റ് നഷ്ടപ്പെടാതെ 10 റണ്‍സ് എടുത്തു.


48 റണ്‍സെടുത്ത നായകന്‍ ദിനേശ് ചാന്ദമാലാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ പോലുമായില്ല.


ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ശിഖര്‍ ധവാന്‍ (119) ലോകേഷ് രാഹുല്‍ (85) എന്നിവരുടെ ബാറ്റിംഗ് മികവ്  ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. നായകന്‍ വിരാട് കോഹ്ലി (42) അജിങ്കെ രഹാനെ (17), രവി ചന്ദ്ര അശ്വിന്‍ (31) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ(16), എന്നിവര്‍ രണ്ടക്കം കടന്നപ്പോള്‍ ചേതേശ്വര്‍ പൂജ്‌റയ്ക്ക് എട്ടു റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.


ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി ബാറ്റേന്തുന്നത്.


ആദ്യ രണ്ടു ടെസ്റ്റുകള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ മത്സരത്തില്‍ ആധിപത്യത്തിന് ലങ്കയ്ക്ക് അവസരം ലഭിച്ചില്ല. ശിഖര്‍ ധവാന് തന്റെ ആറാം സെഞ്ച്വുറിയാണ് നേടാന്‍ കഴിഞ്ഞത്. ലോകേഷ് രാഹുലിന് ഒമ്പതാം അര്‍ദ്ധ സെഞ്ച്വുറിയും.


രവീന്ദ്ര ജഡേയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമിലെത്തിയിരുന്നു.

Tags : IND vs SL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ