Troll Today News

ഇമ്രാന്‍ ഖാന്‍ വീണ്ടും മിന്നുകെട്ടി,

Mon, Feb 19, 2018

Arabianewspaper 1958
ഇമ്രാന്‍ ഖാന്‍ വീണ്ടും മിന്നുകെട്ടി,

ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് പാക് മുന്‍ ക്രിക്കറ്റ് ടീം നായകനും തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും മിന്നുകെട്ടി. ആത്മീയ ഉപദേശക ബുഷ്‌റ മനേകയെയാണ് ഇമ്രാന്‍ വിവാഹം കഴിച്ചത്.


ലാഹോറില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ബുഷ്‌റയെ ഇമ്രാന്‍ ജീവിത സഖിയാക്കിയത്. ഇമ്രാന് 65 ഉം ബുഷ്‌റയ്ക്ക് 51 ഉം വ.യസുണ്ട്. ഇരുവരും തമ്മില്‍ ഒരുമിച്ച് ജീവിക്കുകയാമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇമ്രാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇത് നിഷേധിച്ചുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇരുവരും നേരില്‍ കാണുന്നത്. പിന്നീട് ഇവരുടെ സൗഹൃദം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.


ജ്യോതിഷവും മറ്റും കൈവശമുള്ള ബുഷ്‌റ നടത്തിയ പ്രവചനങ്ങള്‍ സത്യമായെന്നും ഇതോടെ ഇരുവരും അടുപ്പത്തിലാകുകയായിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് മോചനം തേടിയാണ് ഇവര്‍ ഇമര്ാന്റെ ജീവിത സഖിയാകുന്നത്. അഞ്ചു കുട്ടികളുടെ മാതാവാണ് ഇവര്‍. ബ്രിട്ടീഷ് വംശജയായ ജെമീമ ഗോള്‍ഡ് സ്മിത്തിനെ 1995 ല്‍ വിവാഹം കഴിച്ച ഇമ്രാന്‍ ഒന്രതു വര്‍ഷങ്ങള്‍ക്കു ശേഷം ബന്ധം വേര്‍പെടുത്തി, ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. 2004 ല്‍ ഇവര്‍ വിവാഹ മോചിതരായി തുടര്‍ന്ന് ടെലിവിഷന്‍ ആങ്കറായ റേഹം എന്ന യുവതിയെ വിവാഹം കഴിച്ചു, ഇവരുമായുള്ള ബന്ധം പത്താം മാസം ഇമ്രാന്‍ അവസാനിപ്പിച്ചു. 


ഇമ്രാന്റെ മൂന്നാം വിവാഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.



Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ