Entertainment News

നീറ്റ് : ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തി

Mon, Sep 11, 2017

Arabianewspaper 659
നീറ്റ് :  ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തി

ഉന്നത മാര്‍ക്ക് നേടിയിട്ടും പ്രവേശന പരീക്ഷ കടമ്പ കടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിത എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ ആശ്വാസവചനവുമായി ഇളയ ദളപതി വിജയ് എത്തി.


അനിതയുടെ പിതാവും തിരുച്ചിറപ്പള്ളി ഗാന്ധി മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയുമായ ഷണ്‍മുഖന്റെ മകളാണ് അനിത. പത്താം ക്ലാസിലും പ്ലസ്ടുവിലും 95 ശതമാനത്തിലേറെ മാര്‍ക്കു മേടിച്ച അനിതയ്ക്ക് ഡോക്ടര്‍ ആകുക എന്നത് സ്വപ്‌നമായിരുന്നു.


മൂത്ത സഹോദരന്‍ എംബിഎ ബിരുദ ധാരിയാണ് എംകോം പാസായ രണ്ടാമത്തെ സഹോദരന്‍ ബാങ്ക് ഓഫീസറാണ്. മറ്റ് രണ്ട് സഹോദരന്‍മാര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. അനിതയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല.


ഇതില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്. തമിഴ്‌നാടില്‍ നീറ്റ് പരീക്ഷയ്ക്ക് ഇളവ് അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ അനിത ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍,. കോടതി ഇത് തള്ളി.


ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാണ്.

Tags : Vijay 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ