General News

പ്രോട്ടോക്കോള്‍ ഒന്നും അറിയില്ല, ഞാന്‍ സാധാരണക്കാരന്‍ -മോദി

Sat, Jan 20, 2018

Arabianewspaper 424
പ്രോട്ടോക്കോള്‍ ഒന്നും അറിയില്ല, ഞാന്‍ സാധാരണക്കാരന്‍ -മോദി

പ്രോട്ടോക്കോളൊന്നും അറിയാത്ത സാധാരണക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക നേതാക്കളെ ആശ്ലേഷിച്ച് സ്വീകരിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു.


മോഡിയുടെ ഹഗ് ഡിപ്ലോമസിയെ കുറിച്ച് വിമര്‍ശനവും പരിഹാസവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് താനൊരു സാധാരക്കാരനായ മനുഷ്യനാണെന്നും കീഴ് വഴക്കങ്ങളൊന്നും അറിയില്ലെന്നും അത് തന്റെ ദൗര്‍ബല്യമല്ലെന്നും ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


മോശം സമയങ്ങളേയും സന്ദര്‍ഭങ്ങളേയും അവസരങ്ങളാക്കി മാറ്റുന്നതാണ് തന്റെ അടിസ്ഥാന സ്വഭാവമെന്നും മോഡി പറഞ്ഞു,


സി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോഡി മനസു തുറന്നത്, സാധാരണക്കാരനായതിനാല്‍ ഔപചാരികതകളെ കുറിച്ച് അധികം അറിയില്ല. ഒരു സാധരണക്കാരന്റെ തുറന്ന മനസിനെ ലോകത്തിന് ഇഷ്ടമാണ്. സൗഹാര്‍ദ്ദം വളരുന്നത് ഇതിലൂടെയാണ്.


പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന ഉറപ്പായപ്പോള്‍ മോഡിക്ക് ഗുജറാത്തിനു പുറത്തുള്ളതിനെ കുറിച്ച് എന്തെങ്കിലും അറിയാമോ എന്നായിരുന്നു ഒരു കൂട്ടര്‍ ചോദിച്ചത്. മോഡിക്ക് വിദേശ നയവും നയതന്ത്രവും അറിയില്ലെന്ന് പറഞ്ഞിരുന്നു. എന്താണ് മോഡിയുടെ വിദേശനയം എന്നും ഒക്കെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതെല്ലാം ശരിയാണ്. തനിക്ക് അനുഭവ സമ്പത്ത് കുറവാണ്. അതില്ലാത്തതിന്റെ ആനുകൂല്യമാണ് ലോക നേതാക്കളില്‍ നിന്നും തനിക്ക് ലഭിക്കുന്നത്. ഞാന്‍ നരേന്ദ്ര മോഡി എന്ന വ്യക്തിയായിട്ടല്ല ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്. 125 കോടി ജനതയുടെ പ്രതിനിധിയായിട്ടാണെന്നും മോഡി പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ