OMG News

അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല

Wed, Mar 28, 2018

Arabianewspaper 22671
അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല

കൊല്ലം കടയ്ക്കാവുരില്‍ വാഹനം ഇടിച്ചു റോഡില്‍ വീണ 65 കാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ചൊവ്വാഴ്ച രാവിലെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചതോടൊയാണ് ജനങ്ങളുടെ നിംസഗത ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നത്.


കടയ്ക്കാവുരില്‍ ഫിലോമിന എന്ന സ്ത്രീയാണ് ബൈക്കിടിച്ച് വീണത്. മൂന്നു പേര്‍ കയറിയ ബൈക്കാണ് ഫിലോമിനിയെ ഇടിച്ചത്. ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു.


പതിനഞ്ച് മിനിറ്റോളം ഫിലോമിന റോഡില്‍ കിടന്നു. മത്സ്യത്തൊഴിലാളിയായ ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ അതുവഴി പോയ വാഹനങ്ങളോ കാല്‍ നടയാത്രക്കാരോ തയ്യാറായില്ല. ഇതിനിടെ അതുവഴി കടന്നു പോയ സര്‍ക്കാര്‍ വാഹനവും തിരിഞ്ഞു നോക്കിയില്ല.


തുടര്‍ന്ന് ആരോ വിളിച്ച് അറിയച്ചതിനനുസരിച്ച് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ