General News

രാജ്യാന്തര കോടതിയില്‍ ജഡ്ജി തിരഞ്ഞെടുപ്പില്‍ ഇന്ത്യ പൊരുതി നേടി

Tue, Nov 21, 2017

Arabianewspaper 6750
രാജ്യാന്തര കോടതിയില്‍ ജഡ്ജി തിരഞ്ഞെടുപ്പില്‍ ഇന്ത്യ പൊരുതി നേടി

രാജ്യാന്തര കോടതിയില്‍ ജഡ്ജിയെ തിരഞ്ഞെടുക്കാനുള്ള നടപടിയില്‍ ബ്രിട്ടന്റെ അടവുകള്‍ ഫലിച്ചില്ല. ഇന്ത്യന്‍ ജഡ്ജി ദല്‍വീര്‍ ഭണ്ഡാരിയെ വിജയിപ്പിക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിദേശ കാര്യ മന്ത്രാലയം എതിര്‍ത്തു തോല്‍പ്പിച്ചു


സുപ്രീ്ം കോടതിയിലെ റിട്ടയേഡ് ജഡ്ജിയായ ഭണ്ഡാരിക്ക് യുഎന്നിലെ 193 രാജ്യങ്ങളിലെ 183 അംഗങ്ങളും വോട്ടു നല്‍കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. ഇതിനായി യത്‌നിച്ച വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനേയും വിദേശ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരേയും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.


ഇന്ത്യയുടെ പ്രതിനിധിക്കെതിരെ സുരക്ഷ കൗണ്‍സില്‍ അംഗങ്ങളെ ഉപയോഗിച്ചാണ് ബ്രിട്ടന്‍ എതിര്‍ത്തത്. 193 രാജ്യങ്ങളുള്ള യുഎന്‍ പൊതുസഭയില്‍ വന്‍ പിന്തുണയാണ് ഇന്ത്യക്ക് ലഭിച്ചത്.


എന്നാല്‍, സുരക്ഷാ സമിതിയിലെ 16 അംഗങ്ങളില്‍ അഞ്ചു പേര്‍മാത്രമാണ് ഇന്ത്യക്ക് അനുകൂലമായി വോട്ടു ചെയ്തത്. 9 പേര്‍ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിന് വോട്ടു ചെയ്തു.


എന്നാല്‍, പൊതുസഭയുടെ അംഗീകാരത്തോടെ എഴുപതുകാരനായ ദല്‍വീര്‍ ഭണ്ഡാരിയെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. പന്ത്രണ്ടാം റൗണ്ടില്‍ ബ്രിട്ടന്‍ തങ്ങളുടെ പ്രതിനിധിയായ ക്രിസ്റ്റഫറിനെ പിന്‍വലിച്ചു. പതിനൊന്നു റൗണ്ടുകളിലും യുഎന്‍ പൊതുസഭയില്‍ ഭണ്ഡാരിക്കാണ് പിന്തുണ ലഭിച്ചത്.


രാജ്യാന്തര കോടതിയിലെ പതിനഞ്ചംഗ ബെഞ്ചിലെ മൂന്നില്‍ ഒന്നു പേരും ( അഞ്ചു പേര്‍) എല്ലാ മൂന്നു വര്‍ഷം കൂടുന്തോറും തിരഞ്ഞെടുപ്പിനെ നേരിടണം, ഒമ്പതു വര്‍ഷത്തേക്കാണ് പുനര്‍ നിയമനം.


യുഎന്‍ പൊതുസഭയിലും സുരക്ഷാ കൗണ്‍സിലിലും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കും. രാജ്യാന്തര കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബ്രിട്ടീഷ് ജഡ്ജിയുടെ സാന്നിദ്ധ്യം ഇല്ലാതെയാകുന്നത്.


നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലാണ് രാജ്യാന്തര കോടതിയുടെ ആസ്ഥാനം. ഇന്ത്യയുടെ പ്രതിനിധിയുടെ വിജയത്തിനായി നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ ഇടപെടല്‍ വിജയം കണ്ടതില്‍ അഭിമാനമുണ്ടെന്ന് യുഎന്നിലെ ഇന്ത്യുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു,.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ