Entertainment News

ആരാലും ശ്രദ്ധിക്കപ്പെടാതെ ജയ്പൂരിലെ ഋതിക് റോഷന്‍,

Thu, Feb 22, 2018

Arabianewspaper 1865
ആരാലും ശ്രദ്ധിക്കപ്പെടാതെ ജയ്പൂരിലെ ഋതിക് റോഷന്‍,

ബോളിവുഡ് താരം ഋത്വിക് റോഷന്‍ ആകാരത്തിലുടേയും സൗന്ദര്യത്തിലുേയും ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വമാണ്. എന്നാല്‍, നട്ടുച്ച വെയിലത്ത് സൈക്കിള്‍ ചവിട്ടി വിയര്‍ത്ത് കുളിച്ച് പപ്പടം വിറ്റു നടക്കുന്ന ഋത്വിക് റോഷനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല.


സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം കണ്ട് ഇതോ ഋത്വിക് എന്ന് പലരും ചോദിച്ചു. ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ കുമാറിന്റെ ബയോപികിലെ രംഗമായിരുന്നു ഇത്. സൂപ്പര്‍ 30 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനു വേണ്ടിയാണ് ജയ്പൂരില്‍ സൈക്കിള്‍ പപ്പടം വില്‍പ്പനക്കാരനായി ഋത്വിക് സൈക്കിള്‍ ചവിട്ടി കടന്നു പോയത്. പാട്‌ന ഐഐടിയിലെ വിദ്യാര്ത്ഥി പഠന ചെലവിനു വേണ്ടി കഷ്ടപ്പെടുന്ന രംഗമാണ് ചിത്രികരിച്ചത്.


അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തുന്ന വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. അടുത്തിടെ പുറത്തു വന്ന രണ്ട് സ്റ്റില്ലുകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ