Fashion News

രാവു വെളുത്തപ്പോള്‍ ചായവാല മോഡലായി

Wed, Oct 19, 2016

Arabianewspaper 561
രാവു വെളുത്തപ്പോള്‍ ചായവാല മോഡലായി

പാക്കിസ്ഥാനിലെ തലസ്ഥാന നഗരത്തിനു സമീപത്തെ ചായക്കടയില്‍ പണിക്കാരനായ നീലക്കണ്ണുകളുള്ള സുമുഖനായ ചെറുപ്പക്കാരന്‍ ഒരു രാവു വെളുത്തപ്പോഴേക്കും സോഷ്യല്‍ മീഡിയയിലെ താരമായി.


ചായക്കടക്കാരനല്ല ഇയാള്‍ക്കു പറ്റിയ പണി മോഡലിംഗാണെന്ന് ഈ നിലക്കണ്ണുകാരനെ നോക്കി പലരും പറഞ്ഞു. പലരും പറഞ്ഞതോടെ വന്‍കിട മോഡലിംഗ് കമ്പനിയെത്തി അര്‍ഷദ് ഖാനെന്ന 22 കാരനെ മോഡലിംഗിനു കരാര്‍ ഒപ്പു വെപ്പിച്ചു., ചായക്കുടിക്കാനെത്തിയ ജിയ അലി എന്ന പെണ്‍കുട്ടിയാണ് അര്‍ഷാദിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത. ഹോട്ട് ടീ എന്നായിരുന്നു അടിക്കുറുപ്പ്. ഹോട്ട് ലുക്കുള്ള അര്‍ഷാദിന്റെ ആരാധികമാരുടെ ഒഴുക്കുയി.രുന്നു തുടര്‍ന്ന്..


ഇസ്ലാമാബാദിനുടത്തെ ഒരു സാധാരണ വഴിയോര ചായക്കടയില്‍ ചായ അടിച്ചു കൊടുക്കുന്ന യുവാവിനെ തലവര മാറിയത് ഈ ഒരു ഒറ്റചിത്രത്തിലൂടെയായിരുന്നു. ഇന്‍സ്റ്റ ഗ്രാമിലെ ചിത്രത്തിന് നാലു ദിവസം കൊണ്ട് പതിനായിരത്തിലേറെ ലൈക്ക് ലഭിച്ചു,


പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയിലും പിന്നീട് ടെലിവിഷന്‍ ചാനലുകളിലും അര്‍ഷാദിന്റെ വാര്‍ത്ത സംസാരവിഷയമായി. എന്നാല്‍, ഇന്‍സ്റ്റഗ്രാമോ ട്വിറ്ററോ എന്തന്ന് തനിക്കറിയില്ലെന്ന് അര്‍ഷാദ് പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം മാതമുള്ള ഇര്‍ഷാദ് ഖാനെ ലക്ഷങ്ങളുടെ പരസ്യ കരാറിലാണ് വസ്ത്ര നിര്‍മാണ കമ്പനി ഒപ്പുവെച്ചിരിപ്പിക്കുന്നത്.


Tags : Chaiwalla 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ