Crime News

ഹോം നഴ്‌സിനെ കഴുത്ത് ഞെരിച്ചു കൊന്നു, സെക്യുരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

Mon, Feb 20, 2017

Arabianewspaper 1744
ഹോം നഴ്‌സിനെ കഴുത്ത് ഞെരിച്ചു കൊന്നു, സെക്യുരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

തൃശൂരിനടുത്ത് കുന്നകുളം പെരുമ്പിലാവില്‍ ഹോം നഴ്‌സായി ജോലി ചെയ്തു വന്ന കൊല്ലം സ്വദേശിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന പഴഞ്ഞി സ്വദേശി ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു.


പെരുമ്പിലാവിലെ ഒരു സ്വകാര്യനഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ വര്‍ഷയും അറസ്റ്റിലായ ഹുസൈനും അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. ഇവിടെത്തന്നെ ഒരു സ്വാകര്യ ആശുപത്രിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഹുസൈന്‍. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്.


എന്നാല്‍, ഒരുമി്ച്ചു മോശം നിലയില്‍ എടുത്ത ചിത്രം കാട്ടി വര്‍ഷ ഇയാളെ ബ്ലാക് മെയില്‍ ചെയ്തതോടെയാണ് അവിഹിത ബന്ധം കൊലപാതകത്തില്‍ എത്തിയത്.


വര്‍ഷ തന്നോട് പണം ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ചിത്രങ്ങള്‍ ഭാര്യാ വീട്ടുകാര്‍ക്കു നല്‍കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് വര്‍ഷയെ ഇല്ലാതാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഹുസൈന്‍ പറഞ്ഞു.,

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ