General News

രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ വളപട്ടണവും

Wed, Jan 10, 2018

Arabianewspaper 540
രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ വളപട്ടണവും keralapolice.org

രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷനും മികച്ച ആദ്യപത്ത് സ്റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്താണ് വളപട്ടണം സ്റ്റേഷന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണ്ണൂര്‍ പോലീസ് സ്റ്റേഷനെ ഇതിനായി തിരഞ്ഞെടുത്തത്.


1905 ല്‍ സ്ഥാപിതമായ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുല്‌ള മാനദണ്ഡങ്ങള്‍ പാലിച്ചതിനാലാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മദ്ധ്യപ്രദേശില്‍ മൂന്നു ദിവസമായി നടക്കുന്ന രാജ്യത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തെ ടോപ് ടെന്‍ പോലീസ് സ്റ്റേഷനുകളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.


ഇത് സംബന്ധിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എന്നാല്‍, സ്റ്റേഷന് ബഹുമതി ലഭിച്ചെങ്കില്‍ അതിയായ സന്തോഷം ഉണ്ടെന്നും സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ എസ് ഐ ശ്രീജിത് കൊടേരി പറഞ്ഞു,


കഴിഞ്ഞ മാസം ഡെല്‍ഹിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ അപ്രതീക്ഷമായി സന്ദര്‍ശനം നടത്തിയെന്നും സ്റ്റേഷനിലെ അറസ്റ്റ്, കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്റെ രേഖകള്‍, പരാതികള്‍ സ്വീകരിച്ച് രേഖപ്പെടുത്തുന്ന ജനറല്‍ ഡയറി, സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധാന നില, മോഷണം , സ്റ്റേഷനിലെ ശുചിത്വം, ലോക് അപ് റൂം സംവിധാനം, ശുചിമുറികള്‍, പോലീസ് ഉദ്യോഗസ്ഥരുടെ വിശ്രമ മുറികള്‍, ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവ പരിശോധിച്ചിരുന്നു.


പോലീസ് സ്റ്റേഷനില്‍ നടത്തുന്ന സമുഹ്യ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗസ്ഥരുടെ കുടുംബ കൂട്ടായ്മ, ഇതെല്ലാം പരിശോധിച്ചു, പഴയ പോലീസ് സ്റ്റേഷനാണെങ്കിലും നന്നായി അറ്റകുറ്റപണികള്‍ ചെയ്ത് വൃത്തിയായി സൂക്ഷിച്ചതിന് അഭിനന്ദിച്ചിരുന്നുവെന്നും രണ്ടര വര്‍ഷമായി ഇവിടെ എസ് ഐ ആയ ശ്രീജിത് ഓര്‍ക്കുന്നു.


രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളില്‍ ഒന്നയി തങ്ങളുടെ സ്റ്റേഷന്‍ തിരഞ്ഞെടുത്ത വിവരം പോലീസുകാര്‍ അറിഞ്ഞുവരുന്നതേയുള്ളുവെന്നും ശ്രീജിത് പറഞ്ഞു.,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ