Books News

ഹിരണ്യ ഗര്‍ഭം - ഇരുണ്ട ഭൂതകാലത്തിലെ ദുഷിച്ച വ്യവസ്ഥകളുടെ നേര്‍ക്കു പിടിച്ച വാല്‍ക്കണ്ണാടി

Wed, Apr 06, 2016

Arabianewspaper 17659
ഹിരണ്യ ഗര്‍ഭം facebook.com/Hiranyagarbham

ഉച്ചനീചത്വങ്ങളുടെ ഇരുണ്ട ഭൂതകാലത്തിലെ ദുഷിച്ച സാമൂഹ്യ വ്യവസ്ഥകളുടെ പശ്ചാത്തലത്തിലുള്ള നോവലാണ് ഹിരണ്യ ഗര്‍ഭം. ക്യഷ്ണഭാസ്‌കര്‍ മംഗലശേരി രചിച്ച നോവല്‍ ഉണ്ണി എന്ന ഉന്നത കുല ജാതന്റെ കഥ പറയുന്നു.


തൃപ്രങ്ങോട്ട് എന്ന സ്വന്തം ഗ്രാമത്തിലേക്ക് ഉണ്ണി പന്ത്രണ്ടു വര്‍ഷത്തെ അജ്ഞാത വാസത്തിനു ശേഷം മടങ്ങി എത്തുന്നു. വിദേശിയായ ഭാര്യയേയും മക്കളേയും കുട്ടി നാട്ടിലേക്കു മടങ്ങി എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്.


രാജകുടുംബത്തിലെ അംഗമായ ഉണ്ണി കേരള വര്‍മയുടെ ചിന്താധാര പഴയ മാടമ്പി നാലു കെട്ടിലെ അകത്തളങ്ങളിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളുന്നതല്ല. ആചാരങ്ങള്‍ വസ്ത്രങ്ങള്‍ പോലെയാകണം, കാലം മാറുമ്പോള്‍ മാറണം. അല്ലെങ്കില്‍ ജീര്‍ണിക്കുമ്പോഴെങ്കിലും മാറണമെന്ന് ഉണ്ണി തന്റെ യാഥാസ്ഥിതികയായ അമ്മയോട് പറയുന്നു.


മുന്നൂറോളം താളുകളിലായി ഉണ്ണിയുടെ ജീവിതാനുഭവങ്ങല്‍ വരച്ചിട്ടിരിക്കുന്നത് എഴുത്തുകാരന്‍ ആത്മകഥാംശത്തോടെയാണ്.


നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള കൃഷ്ണഭാസ്‌കറിന്റെ ആദ്യ നോവലാണ് ഹിരണ്യഗര്‍ഭം.


നോവലിന്റെ പ്രകാശന കര്‍മം കൊച്ചിയില്‍ നടന്നു. പ്രമുഖ നോവലിസ്റ്റായ കെ എല്‍ മോഹനവര്‍മ എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യം, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ