OMG News

പറപറക്കും ട്രയിന്‍ , ഊര്‍ജ്ജം വായു

Thu, Feb 22, 2018

Arabianewspaper 2067
പറപറക്കും ട്രയിന്‍ , ഊര്‍ജ്ജം വായു

വായുസമ്മര്‍ദ്ദത്താല്‍ പറപറക്കുന്ന ട്രെയിന്റെ പ്രോട്ടോടൈപ് വിജയകരമായി പരീക്ഷിച്ചു. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കന്‍ എഞ്ചിനീയര്‍ മാക്‌സ് ഷിലെന്‍ജര്‍ ഹൈ സ്പീഡ് ട്രയിന്‍ രൂപകല്‍പന ചെയ്യുന്നതിന്റെ പണിപ്പുരയിലായിരുന്നു.


കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ ഈ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചു,. മണിക്കൂറില്‍ 320 കിലോ മീറ്ററാണ് പരാമവധി വേഗത.


ട്രെയിനിന്റെ ആറിലൊന്ന് വലുപ്പമുള്ളതാണ് പ്രോട്ടൊടൈപ്പ്, 89 കാരനായ ഷിലെന്‍ജറിന്റെ വീടിന്റെ പിന്നിലെ പ്രദേശത്ത് ഒരുക്കിയ റെയില്‍ പാളത്തിലൂടെ ഈ ട്രെയിന്‍ കുതിച്ചു പാഞ്ഞു, തീര്‍ത്തും ഗ്രീന്‍ പ്രോട്ടോക്കോളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗതിയില്‍ എലവേറ്റഡ് രെയില്‍ പാതയിലൂടെയാണ് മാക്‌സിന്റെ പ്രോട്ടോടൈപ്പ് പാഞ്ഞത്. 600 മീറ്റര്‍ ഉള്ള ക്ലോസ്ഡ് ലൂപ്പിലാണ് ഈ ട്രെയിന്‍ ഓടി പരീക്ഷണം നടത്തിയത്.


പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങിയ മലീനീകരണം ഒട്ടും ഇല്ലാത്ത ട്രെയിനാണ് ഇത്.


കാലിഫോര്‍ണിയയിലെ മെന്‍ഡോസിനോ കൗണ്ടിയിലാണ് ഈ ട്രെയിന്‍ പ്രദര്‍ശിപ്പിച്ചത്. ഏറ്റവും ഭാരം കുറഞ്ഞതും അതിവേഗത്തിലും സുരക്ഷിതവും വിലകുറഞ്ഞതും എല്ലാം ഒത്തിണങ്ങിയ മെട്രോ റെയില്‍ സംവിധാനമാണ് ഇത്. ഫ്‌ളൈറ്റ് റെയില്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനമാണ് ഇതിനെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുക. മാക്‌സ് ഷിലെന്‍ജറാണ് ഈ കമ്പനിയുടെ സ്ഥാപകന്‍, മകന്‍ എറികുമൊത്താണ് മാക്‌സ് ഈ ട്രെയിന്‍ സാക്ഷാല്‍ക്കരിക്കുന്നത്.


വെക്ടര്‍ എന്ന പേരാണ് ട്രെയിന് നല്‍കിയിരിക്കുന്നത്. ട്രെയിനിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന പൈപ്പാണ് എഞ്ചിന്‍. വായു സമ്മര്‍ദ്ധത്തെ ഊര്‍ജ്ജമായി പരിണമിപ്പിച്ചാണ് ഈ ട്രെയിന്‍ ഓടുക.


ദിശയും വലുപ്പവും കാണിക്കുന്ന വെക്ടര്‍ എന്ന ഗണിത ശാസ്ത്ര പദത്തില്‍ നിന്നാണ് ഈ ട്രെയിനിന് പേര് നല്‍കിയിരിക്കുന്നത്. അഞ്ചോളം യുഎസ് പേന്റന്റുകള്‍ ഇത് നേടിയിട്ടുണ്ട്.


വാതരിക്തമേഖലയും വായുസമ്മര്‍ദ്ധവും കൂട്ടിയോചിപ്പിച്ചാണ് ട്രെയിനിന് ഊര്‍ജ്ജം തേടുക. ട്രെയിനിന് അടിയില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലെ ചലന ശേഷിയുള്ള പിസ്റ്റണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇതു മൂലം കഴിയും. ഇത് ഒരു പ്രൊപ്പല്ലറിനെ പ്രവര്‍ത്തിപ്പിക്കും ഇങ്ങിനെ ട്രെയിന്റെ ചലനം സാധ്യമാകും. മാഗ്നെറ്റിക് റെയിലുകളുടെ സഹായവും ഇതിന് ആവശ്യവുമുണ്ട്. അതിശക്തിയുള്ള മാഗ്നെറ്റുകള്‍ ഘടിപ്പിച്ചതാണ് സിന്തറ്റിക് പൈപ്പ്.


എണ്ണൂറോളം യാത്രക്കാരെ വഹിക്കാവുന്ന ബോഗികള്‍ ഈ എഞ്ചിനുമായി ഘടിപ്പിക്കാം.


ഹൈപ്പര്‍ ലൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എലോണ്‍ മസ്‌കിന്റെ കണ്ടുപിടിത്തമാണ് ഇപ്പോള്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഇതിനേക്കാള്‍ ചിലവു കുറഞ്ഞ രീതി എന്നതിനാല്‍ തന്റെ റെയില്‍ സിസ്റ്റത്തിന് കൂടുതല്‍ സ്വീകാര്യത കൈവര്യമെന്നാണ് കരുതുന്നത്.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ