Technical News

നൂറ്റി നാലു ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിയത് ഇങ്ങിനെ. പിഎസ്എല്‍വിയുടെ സെല്‍ഫി വീഡിയോ

Thu, Feb 16, 2017

Arabianewspaper 1109
നൂറ്റി നാലു ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിയത് ഇങ്ങിനെ

ബഹിരാകാശ ചരിത്രത്തില്‍ നൂതന അദ്ധ്യായം രചിച്ച ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സ 37 റോക്കറ്റില്‍ നിന്നി 104 ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റോക്കറ്റില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയാണ് ഈ വിസ്മയ ചിത്രങ്ങള്‍ പകര്‍ത്തിയത്.


ഭ്രമണപഥത്തിലേക്ക് മുന്‍ നിശ്ചയിച്ച പ്രകാരം 700 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് 104 ഉപഗ്രഹങ്ങളേയും എത്തിച്ചത്. ലോകം മുഴുവന്‍ വിസ്മയത്തോടെ ശ്രവിച്ച വാര്‍ത്തയുടെ നേര്‍ക്കാഴ്ചയാണ് സെല്‍ഫി വീഡിയോകളില്‍ ഉള്ളത്. മണിക്കൂറില്‍ 27,000 കിലോ മീറ്റര്‍ വേഗതിയില്‍ കുതിക്കുന്നതിനിടെയാണ് ഉപഗ്രങ്ങള്‍ കൃത്യതയോടെ ഒന്നിനു പിറകെ ഒന്നായി വേര്‍പെടുത്തിയത്. വളരെ കൃത്യതയോയെ ചെയ്യേണ്ട ഈ പ്രവൃത്തി നിശ്ചയിച്ച പ്രകാരം ത്‌ന്നെ ചെയ്യാനായത് ഉപഗ്രഹ വിക്ഷേപ രംഗത്ത് ഇന്ത്യയുടെ വിശ്വസ്യത ഉയര്‍ത്തി.


ഒരൊറ്റ വിക്ഷേപത്തിലൂടെ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതു വഴി ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയരുകയായിരുന്നു.,



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ