General News

വേങ്ങരയില്‍ കനത്ത പോളിംഗ്, 70 ശതമാനവും കടന്നു

Wed, Oct 11, 2017

Arabianewspaper 472
വേങ്ങരയില്‍ കനത്ത പോളിംഗ്, 70 ശതമാനവും കടന്നു

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. വൈകീട്ട് ആറുമണിക്ക് അവസാനിച്ചപ്പോള്‍ എഴുപതു ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറു മണിക്ക് തുടങ്ങിയ പോളിംഗ് ആദ്യം മന്ദഗതിയിലായിരുന്നുവെങ്കിലും പിന്നീട് കനത്ത പോളിംഗ് രേഖപ്പെടുത്തി.


പിന്നീട് ഉച്ചയോടെ വീണ്ടും മന്ദഗതിയിലായി. എന്നാല്‍, വൈകീട്ട് നാലു കഴിഞ്ഞതോടെ പോളിംഗ് ഒരിക്കല്‍ കൂടി ശക്തമായ നിലയിലായി.


പോളിംഗ് തുടങ്ങി നാലു മണിക്കൂര്‍ കഴിഞ്ഞതോടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി എടുക്കുന്നതയി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തി.


ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയും ബലാല്‍സംഗവും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ നേരിടേണ്ടി വരികയും ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കപരത്തിയെങ്കിലും വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് മുസ്ലീം ലീഗും പ്രാദേശിക നേതൃത്വവും.


സോളാര്‍ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേങ്ങര തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നു തന്നെയാണ് വോട്ടര്‍മാരും പറയുന്നത്.


 165 ബുത്തുകളില്‍ വിവി പാറ്റ് സംവിധാനം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പാണ് . വോട്ടു ചെയ്തവര്‍ക്ക് തങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് കാണിക്കുന്ന രസീത് നല്‍കുന്ന സമ്പദ്രായമാണ് വിവി പാറ്റ് . കേരളത്തില്‍ ആദ്യമായാണ് ഈ സംവിധാനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ രാവിലെ ആറിനു തന്നെ കുടുംബ സമേതം എത്തി വോട്ടു ചെയ്തു. തനിക്ക് മികച്ച ആത്മവിശ്വാസമുണ്ടെന്ന് ബഷീര്‍ പറഞ്ഞു.


ആറു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ കെ എന്‍ എ ഖാദറും എല്‍ഡിഎഫിലെ പിപി ബഷീരുമായാണ് പ്രധാന മത്സരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്ററും പോരാട്ടത്തിനുണ്ട്. 1.7 ലക്ഷം വോട്ടര്‍മാരുള്ള വേങ്ങരയില്‍ ഇതിരു മുമ്പു നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചിട്ടുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ